വെളിയങ്കോട്ട് രണ്ടു കടകള്‍ അടിച്ചുതകര്‍ത്തു
വെളിയങ്കോട്: അങ്ങാടിയില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. വെള്ളിയാഴ്ച രാത്രി രണ്ടു കടകള്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയാണ് സംഭവം.
ഇവിടെ പ്രവര്‍ത്തിക്കുന്ന മരക്കാര്‍ എന്നയാളുടെ ചായക്കട പെട്രോള്‍ ഒഴിച്ച് അഗ്‌നിക്കിരയാക്കി. കടയിലെ പാത്രങ്ങളും മറ്റു സാധനങ്ങളും അടിച്ചുതകര്‍ത്തതിനു ശേഷം ഓലമേഞ്ഞ ചായക്കടയ്ക്കു തീവച്ചു സംഘം കടന്നുകളയുകയായിരുന്നു.
പ്രദേശത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊന്നാനി ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. ചായക്കടയ്ക്കു സമീപത്തെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ജബ്ബാര്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കടയും സംഘം അടിച്ചുതകര്‍ത്തിട്ടുണ്ട്. അങ്ങാടിയിലെ മറ്റു കഥകളുടെയും ബോര്‍ഡുകളും മറ്റും നശിപ്പിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു നിരീക്ഷണ കാമറകളുള്ള കടകള്‍ അടച്ചതിനു ശേഷമാണ് അക്രമം നടന്നത്. ഉടമകള്‍ പൊലിസില്‍ പരാതി നല്‍കി.
രാത്രി കാലങ്ങളില്‍ പ്രദേശത്തു സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതിനാല്‍ പൊലിസ് പട്രോളിങ് ശക്തമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."