HOME
DETAILS

'ബസ്‌സ്റ്റോപ് 'ബോര്‍ഡുകള്‍ ഉണ്ട്; പക്ഷേ നിര്‍ത്തുന്നത് തോന്ന്യാസത്തിന്

  
backup
February 05 2017 | 07:02 AM

%e0%b4%ac%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3

 

കായംകുളം: ബസ്‌സ്റ്റോപ് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും ബസ് നിര്‍ത്തുന്നത് തോന്നിയതുപോലെ എന്ന് യാത്രക്കാര്‍ .കാലങ്ങളായി നഗരത്തില്‍ പലയിടങ്ങളിലും ജംഗ്ഷനുകളില്‍ ബസ് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്.ഇത് പലപ്പോഴും ഗതാഗത തടസ്സവും അപകടങ്ങളും സൃഷ്ടിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെടുകയും ചെയ്തു.
തുടര്‍ന്ന് ജംഗ്ഷനുകള്‍ക്കു സമീപവും സിഗ്നല്‍ ലൈറ്റുകള്‍ക്കു സമീപവും ഉണ്ടായിരുന്ന ബസ് സ്റ്റോപ്പുകള്‍ അല്പദൂരം മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുകയായിരുന്നു.ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ആദ്യംതന്നെ ബസ് സ്റ്റോപ് ബോര്‍ഡുകള്‍ പല ജംഗ്ഷനുകളിലും ദൂരെമാറ്റി സ്ഥാപിച്ചെങ്കിലും യാത്രക്കാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കും യാതൊരു ബോധവല്‍ക്കരണവും നടത്താതിരുന്നതോടെ ബസുകള്‍ പഴയ സ്റ്റോപ്പുകളില്‍ തന്നെ നിര്‍ത്തുന്നത് വീണ്ടും ഗതാഗത തടസ്സത്തിനു കാരണമാകുന്നു.എന്നാല്‍ ചിലയിടങ്ങളില്‍ പഴയ ബസ് സ്റ്റോപിലും പുതിയ ബോര്‍ഡു സ്ഥാപിച്ചിടത്തും യാത്രക്കാര്‍ കാത്തുനില്‍ക്കുന്നതിനാല്‍ ബസുകള്‍ രണ്ട് ഇടങ്ങളിലും നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ദേശീയ പാതയില്‍ നിത്യേന അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് അപകട മേഖലയായ ഒഎന്‍കെ ജംഗ്ഷനിലും കൃഷ്ണപുരം മുക്കട ജംഗ്ഷനിലും സിഗ്നല്‍ലൈറ്റ് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായത് .എന്നാല്‍ അശാസ്ത്രീയമായി സ്ഥാപിച്ച സിഗ്നല്‍ലൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്.റോഡിനു വീതികുറവുള്ളതും ജംഗ്ഷനുമായ ഭാഗത്ത് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ക്ക് തൊട്ടടുത്തുതന്നെ ബസ്റ്റോപ്പുകള്‍ ഉള്ളതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.
സിഗ്നലിനു സമീപമുള്ള ബസ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍തോടെ ട്രാഫിക് പോലീസ് എത്തി ബസ്റ്റോപ്പ് എന്ന് ബോര്‍ഡുകള്‍ നീക്കി സ്ഥാപിച്ചെങ്കിലും ബസുകള്‍ നിര്‍ത്തുന്നതും യാത്രക്കാര്‍ നില്‍ക്കുന്നതും ഇപ്പോഴും പഴയ സ്ഥലത്തുതന്നെയാണ്.
ഇത് നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല.സുരക്ഷിതമായ സ്ഥലങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ച് ബസ് സ്റ്റോപുകള്‍ മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ മഴയും വെയിലും ഏല്‍ക്കാതെ യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍ സാധിക്കും.
തിരക്കേറിയ സമയങ്ങളില്‍ ജംഗ്ഷനുകളില്‍ നിര്‍ത്തുന്ന ബസുകള്‍ സ്റ്റോപ്പുകളിലേക്ക് മാറ്റി നിര്‍ത്താനും കാത്തുനില്‍ക്കു ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും അധികൃതര്‍ തയ്യാറാകണമൊണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  40 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago