പരുമലയില്‍ സാമൂഹ്യവിരുദ്ധര്‍ വീടുകള്‍ക്ക് തീ വയ്ക്കുന്നത് പതിവാകുന്നു
മാന്നാര്‍: പരുമമലയില്‍ വീടുകള്‍ക്ക് തീ വയ്ക്കുന്നത് പതിവാകുന്നു. പരിഷ്‌കൃത സമൂഹത്തിന് നാണക്കേട് ഉണ്ടാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം പരുമല പള്ളിക്ക് സമീപം കച്ചവടം നടത്തുന്ന ബര്‍ണ്ണാടഡിന്റെ വീടിന് സമീപം അടുക്കി വച്ചിരുന്ന വിറകിന് സാമൂഹ്യ വിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച് തീ ഇട്ടു.
വീടിന്റെ ജനലിലേക്ക് തീ പടരുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തീ അയ്ക്കുകയായിരുന്നു.വീട്ടുകാര്‍ സമയത്ത ഉണര്‍ന്നില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തം തന്നെ ഉണ്ടായേനെ. പുളിക്കീഴ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസിന്റെ വീടിന് തീ വച്ചത് കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ്.
വീടിന്റെ വാതിലിലൂടെ വീടിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതിലും വീടിനുള്ളില്‍ കിടന്ന ചവിട്ടിയും അന്ന് കത്തിയിരുന്നു.
തീ പടരുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ വലിയ ദുരന്തം#ം ഉണ്ടായില്ല.പുളിക്കീഴ് പൊലിസ് കേസെടെത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.
ഫോറന്‍സിക് വിദഗ്ദ്ധരും,ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും അന്ന് പരിശോധനകള്‍ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല.പരുമല പള്ളിക്ക് സമീപമുള്ള പലചരക്ക് കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ വച്ച സംഭവവും പരുമലയില്‍ ഉണ്ടായിട്ടുണ്ട്.അന്നും പോലീസ് കേസെടുത്ത് അന്വേഷിച്ചുവെങ്കിലും പ്രതികളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.
പരുമലയില്‍ അടിക്കടി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാത്രയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അക്രമം അഴിച്ച് വിടുന്നതും തീ കൊളുത്തുന്നതും പതിവായിട്ടും ഇതിന് കാരണക്കാരായവരെ കണ്ടെത്താന്‍ കഴിയാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പരുമലയില്‍ അടുത്ത കാലത്ത് നടന്ന എല്ലാ തീ വയ്പുകളും സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ പരുമല മേഖലാ സെക്രട്ടറി സോജിത്ത് സോമന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."