ബുധനൂരില്‍ ബിവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതില്‍ പ്രതിഷേധം
മാന്നാര്‍: മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ കാടന്മാവിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ സമരവുമായി രംഗത്ത്.
കഴിഞ്ഞ ദിവസം ഈ നീക്കത്തിനെതിരെ ജനപ്രതിനിധികളും സമര സമിതി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് സമര പരിപാടിക്ക് രൂപം നല്കി.
ഇവിടെ പെട്രോള്‍ പമ്പിന് സമീപമുള്ള ഇരുനില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് മദ്യ വില്പന ശാല തുറക്കുവാനിരുന്നത്. ഇതിനായ് സംസ്ഥാന എക്സൈസ് വകുപ്പ് നേരിട്ടെത്തി അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് ഇവിടെ മദ്യം കയറ്റിയ വാഹനം എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് സ്ത്രീകളടക്കം നൂറ് കണക്കിന് ജനങ്ങള്‍ സംഘടിച്ച് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയും ആത്മഹത്യാ ഭീക്ഷണി മുഴക്കുകയും ചെയ്തു.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണ്, ബുധനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലാതാ മധു, ബ്ലോക്ക് പഞ്ചായത്തംഗം എല്‍.അനിത പഞ്ചായത്തംഗങ്ങള്‍ എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ കെട്ടിടം നല്കുകയില്ലെന്ന ഉറപ്പിന്മേല് സമരം താത്ക്കാലികമായി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."