കണ്ണൂരിന്റെ കണ്ണ് നാലാം പ്ലാറ്റ്‌ഫോമില്‍
കണ്ണൂര്‍: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോം വേഗത്തില്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ അടിയന്തിര ആവശ്യമായതിനാല്‍ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ബജറ്റില്‍ തുക നീക്കിവച്ചിട്ടില്ലെങ്കിലും ആവശ്യമായ തുക ഓഗസ്റ്റില്‍ നടക്കുന്ന ബജറ്റ് റിവ്യൂ യോഗത്തില്‍ നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷ.
കണ്ണൂരിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ബജറ്റിലെ നാലാം പ്ലാറ്റ് ഫോം പ്രഖ്യാപനത്തിലൂടെ നടപ്പാകാന്‍ പോകുന്നത്. കണ്ണൂരില്‍ നിന്നു കൂടുതല്‍ ട്രെയിനുകള്‍ പുറപ്പെടുന്നതിനുള്ള സജ്ജീകരണം നാലാം പ്ലാറ്റ്‌ഫോം വരുന്നതോടെ സാധ്യമാകും. തെക്കുവടക്കു ദിശകളില്‍ നിന്നു ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ വരുമ്പോള്‍ പലപ്പോഴും ട്രെയിനുകള്‍ സ്‌റ്റേഷന് പുറത്തു നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. ഇതിനാല്‍ ട്രെയിനുകള്‍ വൈകുന്നത് പതിവാണ്. നാലാം പ്ലാറ്റ്‌ഫോം വരുന്നതോടെ ഈ ദുരിതത്തിന് അറുതിയാവും.
പാലക്കാട് ഡിവിഷനിലെ എ ഗ്രേഡ് സ്‌റ്റേഷനായ കണ്ണൂരില്‍ നാലാം പ്ലാറ്റ്‌ഫോമിനായുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ ഒരു ട്രാക്കില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയ ശേഷം മറ്റൊരു ട്രാക്കിലേക്ക് മാറ്റിയാണ് മറ്റു ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കുന്നത്. നാലാം പ്ലാറ്റ്‌ഫോം വരുന്നതോടെ ഇതിനും പരിഹാരമാകും. അത്യാധുനിക ഫുട്ട് ഓവര്‍ബ്രിഡ്ജുകളും എസ്‌കലേറ്ററുകളും കണ്ണൂരിനു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."