വിമതരെ പുറത്താക്കിയിട്ടും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി
ഡെറാഡൂണ്‍:ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ17 വിമതരെ ബി.ജെ.പി പുറത്താക്കി. എന്നാല്‍ പുറത്താക്കപ്പെട്ടവരെല്ലാവരും അവരുടെ മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനമുള്ളവരാണെന്ന തിരിച്ചറിവ് നേതൃത്വത്തെ ആശങ്കയിലാക്കുന്നുമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിക്കാനായി നടത്തുന്ന ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്ക് വിമതര്‍ തടയിട്ടതോടെ പ്രചാരണ രംഗം പോലും വഴിപാടായി മാറിയെന്ന വിമര്‍ശനവും പാര്‍ട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കുകയാണ്.
അതേസമയം വിമതര്‍ അതിമോഹികളാണെന്നും അവര്‍ പാര്‍ട്ടിയില്‍ നിന്നും പോയതുകൊണ്ട് ഒരുതരത്തിലുള്ള പ്രതിസന്ധിയും തങ്ങള്‍ക്കില്ലെന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് പറഞ്ഞത്.
മോദി തരംഗവും വികസനവും വാഗ്ദാനം ചെയ്ത് വിജയം അനായാസമാക്കിമാറ്റാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇവരുടെ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു വിമതരുടെ രംഗപ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."