HOME
DETAILS
MAL
മധുകര റെഡ്ഡിക്കായി പൊലിസ് കാത്തിരുന്നു; തന്ത്രപൂര്‍വം ഒരുക്കിയ കെണിയില്‍ വീണു
backup
February 05 2017 | 19:02 PM
ബംഗളൂരു: ബാങ്ക് ജീവനക്കാരിയായ ജ്യോതിയെ എ.ടി.എമ്മിനകത്ത് കുത്തിപരുക്കേല്‍പ്പിച്ച് പണവുമായി മുങ്ങിയ പ്രതി മധുകര റെഡ്ഢിക്കുവേണ്ടി പൊലിസ് നടത്തിയ തെരച്ചില്‍ അനന്തമായിരുന്നുവെന്ന് ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ട് ജി. ശ്രീനിവാസ്. 2013ല്‍ അക്രമം നടത്തി മുങ്ങിയ പ്രതി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടും ഇയാളുടെ പേര് സംബന്ധിച്ച് നാട്ടുകാര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ ചിറ്റൂരിനടുത്തുള്ള മദനപള്ളിയിലെത്താറുണ്ടെന്ന വിവരം ലഭിച്ചത്. ഇവിടെവച്ച് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അക്രമവിവരം ഇയാള്‍ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."