ബ്രാഡ്മാന്റെ റെക്കോര്‍ഡ് മറികടന്ന് അഫ്ഗാന് യുവ താരം
ഓക്ക്ലന്‍ഡ്: ആസ്ത്രേലിയന്‍ ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ മറികടന്ന് അഫ്ഗാനിസ്ഥാന് യുവ ക്രിക്കറ്റ് താരം ചരിത്രമെഴുതി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 റണ്‍സില്‍ കൂടുതല്‍ നേടിയ ബാറ്റ്സ്മാന്മാരില് ബാറ്റിങ് ശരാശരി 100 കടന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബഷീര്‍ ഷായാണ് ശ്രദ്ധേയനായത്. ഏഴ് മത്സരങ്ങള്‍ കളിച്ച താരത്തിന്റെ ബാറ്റിങ് ശരാശരി 121.77ആണ്.
ബ്രാഡ്മാന്റെ ശരാശരി 95.14. ന്യൂസിലന്‍ഡില്‍ അരങ്ങേറാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെയാണ് താരം റെക്കോര്‍ഡിട്ടത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 ഇന്നിങ്സുകള്‍ കളിച്ച് 18കാരനായ താരം 1096 റണ്‍സാണ് സ്വന്തമാക്കിയത്. അഞ്ച് ശതകങ്ങളും രണ്ട് അര്‍ധ ശതകങ്ങളും ഉള്ള ബഷീര്‍ ഷായുടെ സ്ട്രൈക്ക് റേറ്റ് 60.5. 303 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."