കല്‍ബുര്‍ഗി വധം: കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ് അയച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രഫ. എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും സുപ്രിംകോടതി നോട്ടിസ് അയച്ചു. കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി നല്‍കിയ ഹര്‍ജിയിലാണു ഈ നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിനുപുറമെ എന്‍.ഐ.എ, സി.ബി.ഐ, കര്‍ണാടക- മഹാരാഷ്ട്ര- ഗോവ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സുപ്രിംകോടതിയുടെ പ്രത്യേക ഭരണഘടനാധികാരം ഉപയോഗിച്ച് കര്‍ണാടക പൊലിസിന്റെ പ്രത്യേക സംഘം സുപ്രിം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ഉമാദേവി ആവശ്യപ്പെട്ടിട്ടുണ്ട്.
2015 ഫെബ്രുവരി 16ന് മഹാരാഷ്ട്രയിലെ കോലാപൂരില്‍ കൊല്ലപ്പെട്ട ഗോവിന്ദ് പന്‍സാരെയുടെയും 2013 ഓഗസ്റ്റ് 20ന് പൂനെയില്‍ കൊല്ലപ്പെട്ട ഡോ. നരേന്ദ്ര ധബോല്‍ക്കറുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തിനു പിന്നിലുമുള്ളത്. ഒരേ തരത്തിലുള്ള സംഘടനകളില്‍ നിന്നാണ് ഇവര്‍ മൂന്നുപേരും ഭീഷണി നേരിട്ടിരുന്നത്. ഗോവിന്ദ് പന്‍സാരെയെ കൊല്ലാനുപയോഗിച്ച അതേ ആയുധം തന്നെയാണ് കല്‍ബുര്‍ഗിയെ കൊല്ലാനും ഉപയോഗിച്ചത്. ഇവര്‍ തന്നെയാണു 2009ല്‍ ഗോവയില്‍ സ്‌ഫോടനം നടത്തിയ ശേഷം രാജ്യം വിട്ടതെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."