മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ ഇനി യന്തിരന്‍
തിരുവനന്തപുരം: മാന്‍ഹോള്‍ ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വാട്ടര്‍ അതോറിറ്റി റോബോട്ടുകളുടെ സഹായം തേടുന്നു.
വേണ്ടത്ര മുന്‍കരുതലില്ലാതെ മാന്‍ഹോളിലിറങ്ങി ജോലിചെയ്യുന്ന ആളുകള്‍ മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് മാന്‍ഹോള്‍ ശുചീകരണത്തിന് നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള ആലോചനയുമായി ജല അതോറിറ്റി മുന്നോട്ടുപോയത്.
ശുദ്ധ ജലവിതരണ - മലിനജല നിര്‍മാര്‍ജന രംഗത്ത് നൂതന യന്ത്ര സാമഗ്രികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ട് അപ് മിഷനുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റി ഇന്നോവേഷന്‍ സോണ്‍ (ക്വിസ്) പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെയും സാന്നിധ്യത്തിലാണ് ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ. ഷൈനാമോള്‍, സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥ് എന്നിവര്‍ ധാരണാ പത്രം ഒപ്പുവച്ചത്. ക്വിസ് പദ്ധതിയില്‍പെടുത്തി യന്ത്ര സഹായത്തോടെ സ്വീവേജ് പൈപ്പുകളിലും മാന്‍ഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നത് റോബോട്ടുകളെ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള നവീന സാങ്കേതികവിദ്യ സ്റ്റാര്‍ട്ട് അപ് സംരംഭമായ ജെന്‍ റോബോട്ടിക്‌സ് ആണ് പരിചയപ്പെടുത്തിയത്.വിമല്‍ ഗോവിന്ദ് എം.കെ, റാഷിദ് കെ, അരുണ്‍ ജോര്‍ജ്, നിഖില്‍ എന്‍.പി, ജലീഷ് പി, ശ്രീജിത്ത് ബാബു ഇ.ബി, അഫ്‌സല്‍ മുട്ടിക്കല്‍, സുജോദ് കെ, വിഷ്ണു പി.കെ. എന്നിവരാണ് സാങ്കേതികവിദ്യയുടെ അമരക്കാര്‍.
വൃത്തിഹീനമായ മാന്‍ഹോളില്‍ മനുഷ്യന്‍ ഇറങ്ങി മാലിന്യം കോരി വൃത്തിയാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് പലേടത്തുമുള്ളത്. വിഷ വാതകങ്ങള്‍ നിറഞ്ഞ മാന്‍ഹോളില്‍ ഇറങ്ങുന്നത് പലപ്പോഴും ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."