ഡല്‍ഹിയില്‍ ഉജ്വല സ്വീകരണം; ആഡംബര മുറി ഒഴിവാക്കി പിണറായി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് ഉജ്വല സ്വീകരണം. കേരളാഹൗസ് ജീവനക്കാരും സംഘടനാപ്രവര്‍ത്തകരും ചേര്‍ന്നാണ് ആദ്യം ഡല്‍ഹി വിമാനത്താവളത്തിലും പിന്നീട് കേരളാഹൗസിലും സ്വീകരണം ഒരുക്കിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം കേരളാഹൗസിലെത്തിയ പിണറായി മുഖ്യമന്ത്രിമാര്‍ക്കായി തയാറാക്കിയ കൊച്ചിന്‍ ഹൗസില്‍ തയാറാക്കിയ ആഡംബര സ്യൂട്ട് മുറിയായ 'വേമ്പനാട്ടി'ല്‍ താമസിച്ചില്ല. നേരത്തെ താമസിച്ചിരുന്ന കേരളാഹൗസ് ഒന്നാംനിലയിലെ 204ാം നമ്പര്‍ മുറിയിലേക്കാണ് പിണറായി പോയത്. ലിഫ്റ്റ് ഉപയോഗിക്കാത്ത പതിവ് ശീലവും തെറ്റിച്ചില്ല. കോണിപ്പടി കയറിയാണ് മുറിയിലെത്തിയത്.
കേരള ഹൗസിനെ പ്രതിനിധീകരിച്ച് റസിഡന്റ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ മുഖ്യമന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ ഡോ. ഉഷ ടൈറ്റസ് , കണ്‍ട്രോളര്‍ ബി. ഗോപകുമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള ഹൗസ് ജീവനക്കാരും സംഘടനാപ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു. രാവിലെ 10.40ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ റസിഡന്റ് കമ്മിഷണര്‍, അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍, ഡല്‍ഹിയിലെ വിവിധ സംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചതിനുശേഷമാണ് ഡല്‍ഹി കേരള ഹൗസിലെത്തിയത്. കേരള ഹൗസില്‍ ഡല്‍ഹി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്വീകരിക്കാനെത്തിയിരുന്നു. സ്വീകരണത്തിന്റെ ഭാഗമായി പല്ലശ്ശന ഉണ്ണിമാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളവും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."