അഭയ കേസ്: തൊണ്ടിമുതല്‍ നശിപ്പിച്ചത് എന്തിനെന്ന് സി.ബി.ഐയോട് കോടതി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിന്റെ തൊണ്ടിമുതല്‍ നശിപ്പിച്ചത് എന്തിനെന്ന് സി.ബി.ഐയോട് കോടതി. ഇത് സംശയം ഉണ്ടാക്കുന്നതായും തിരുവനന്തപുരം സി.ബി.ഐ കോടതി പറഞ്ഞു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിക്കുണ്ടായ സംശയങ്ങള്‍ വിശദമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന് ദേവരാജ് ഹാജരായെങ്കിലും കൃത്യമായ വിശദീകരണം നല്കാന് കഴിഞ്ഞില്ല. റിട്ട. എസ്.പി കെ.ടി മൈക്കിള്‍ ഉള്‍പ്പടെയുള്ളവര്‍ അഭയ കേസിന്റെ തെളിവ് നശിപ്പിച്ചുവെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസിലെ തുടര്‍വാദം ഈ മാസം 17ന് നടക്കും.
1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പൊലിസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷണംനടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."