HOME
DETAILS
MAL
തൊഴില്‍ മേഖലയില്‍ നടക്കുന്നത് അടിമത്വത്തിന്റെ വകഭേദം: ദേശീയ മനുഷ്യാവകാശ കമ്മിഷന്
backup
January 13 2018 | 01:01 AM
കൊച്ചി: അടിമത്വത്തിന്റെ വകഭേദങ്ങളാണ് രാജ്യത്തെ തൊഴില്‍മേഖലയില്‍ നടക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് ഡി. മുരുഗേശന്‍. എലിമിനേഷന് ഓഫ് ബോണ്ടഡ് ലേബര്‍ സിസ്റ്റവുമായി ബന്ധപ്പെട്ട് നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1976ല്‍ അടിമവേല നിരോധന നിയമം നിലവില്‍വന്നെങ്കിലും ബോണ്ട് ലേബര്‍ മറ്റ് രൂപങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികള്‍. കേരളത്തില്‍നിന്ന് നാലു പരാതികളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓംകാര്‍ ശര്‍മ്മ, ഒ.പി വ്യാസ്, എ. അലക്സാണ്ടര്‍, കെ. ബിജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."