വിദേശികളുടെ വര്‍ധനവ് ഭീഷണിയെന്ന് സാമ്പത്തിക വിദഗ്ധന്‍
ജിദ്ദ: വിദേശ തൊഴിലാളികളുടെ വര്‍ധനവ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് സാമ്പത്തിക വിദഗ്ധന്‍ അബ്ദുല്ല അല്‍അസ്സാഫ്. ഇവരുടെ ഒഴുക്ക് ജനസംഖ്യാ ഘടനയില്‍ ഗുരുതര മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.
ഈ പ്രശ്നത്തിന് പരിഹാരം കാണണം. ജനസംഖ്യയുടെ 20 ശതമാനമായി വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.
വിദേശികളുടെ അനുപാതം ഏറ്റവും കൂടുതല്‍ ഖത്തറിലും യു.എ.ഇയിലുമാണ്. ഈ രണ്ടു രാജ്യങ്ങളിലും ആകെയുള്ള ജനസംഖ്യയില്‍ 89 ശതമാനവും വിദേശികളാണ്. കുവൈത്തില്‍ 69 ശതമാനവും ബഹ്റൈനില്‍ 52 ശതമാനവും ഒമാനില്‍ 46 ശതമാനവും സൗദിയില്‍ 33 ശതമാനവും വിദേശികളാണ്.
സ്വദേശികളുടെ തൊഴിലില്ലായ്മക്ക് വിദേശികളുടെ വര്‍ധനവ് വഴിവയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ സബ്സിഡികളും വിദേശികള്‍ പ്രയോജനപ്പെടുത്തുന്നു.
ആശ്രിത ലെവി ബാധകമാക്കുകയും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള ലെവി ഉയര്‍ത്തുകയും ചെയ്താല്‍ വിദേശികളുടെ എണ്ണം കുറയും. സഊദിയില്‍ നിലവില്‍ 90 ലക്ഷം വിദേശി തൊഴിലാളികളുണ്ട്. ഇത്രയും തൊഴിലാളികളെ ആവശ്യമില്ല.
അത്യാവശ്യമല്ലാത്ത തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. വിസക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."