ഇന്ത്യാ-പാക് തര്‍ക്കത്തില്‍ പ്രധാന വിഷയം കശ്മിരെന്ന് നവാസ് ശരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന പ്രശ്നം കശ്മിര് വിഷയമെന്ന് പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മിര് ഐക്യദാര്‍ഢ്യ ദിനത്തിലാണ് നവാസ് ശരീഫിന്റെ പ്രസംഗം. കശ്മിര് പ്രശ്നം പരിഹരിക്കാതെ മേഖലയില്‍ സമാധാനവും ക്ഷേമവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരേ രൂക്ഷമായാണ് നവാസ് ശരീഫ് പ്രസംഗത്തിലുടനീളം സംസാരിച്ചത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി നിരവധി യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ കശ്മിര് വിഷയത്തിലുണ്ടായി. ഇതില്‍ ഉറപ്പുനല്‍കിയ സ്വാതന്ത്ര്യം കശ്മിര് ജനതയ്ക്ക് നല്കുന്നതില് ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയമാണ്.
കശ്മിരികളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് പാകിസ്താന് അവര്‍ക്കൊപ്പമുണ്ടാകുമെന്നും നവാസ് ശരീഫ് പറഞ്ഞു.
കശ്മിര് ജനതയ്ക്കു പിന്തുണ പ്രഖ്യാപിക്കാനാണ് പാകിസ്താന് കശ്മിര് ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നത്. കശ്മിരില്‍ ഇന്ത്യന്‍ സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്ന് നവാസ് ശരീഫ് ആരോപിച്ചു.
രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്നുവെന്ന് പറഞ്ഞാണ് ശരീഫ് പ്രസംഗം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."