ഇറാന് ആണവ കരാറില്‍ തുടരാന്‍ അമേരിക്ക
വാഷിങ്ടണ്‍: ഇറാനെതിരായ ഉപരോധം പിന്‍വലിച്ച തീരുമാനം ട്രംപ് ഭരണകൂടം തുടര്‍ന്നേക്കും. അതുവഴി 2015ലെ ഇറാന് ആണവ കരാറിനെതിരായ നീക്കം ട്രംപ് ഉപേക്ഷിച്ചേക്കും.കരാറില്‍ കൂടുതല്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ സഖ്യകക്ഷികളോടും യു.എസ് കോണ്‍ഗ്രസിനോടും ട്രംപ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. അല്ലെങ്കില്‍ കരാര്‍ ഉപേക്ഷിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഇറാനിയന്‍ കമ്പനികളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധത്തിന് അദ്ദേഹം നീക്കം നടത്തുന്നതായി വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.ട്രംപ് നേരത്തെ കരാറില്‍നിന്നു പിന്‍വാങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇതിനെതിരേ രംഗത്തെത്തുകയായിരുന്നു. കരാര്‍ അന്താരാഷ്ട്ര സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയത്.ആറ് ആഗോളശക്തികളും ഇറാനും ചേര്‍ന്ന് രൂപീകരിച്ച കരാര്‍ പ്രകാരം ആണവ സമ്പുഷ്ടീകരണത്തില്‍നിന്ന് ഇറാന് പിന്‍വാങ്ങിയിരുന്നു. ഇറാനെതിരേ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍നിന്ന് അമേരിക്കയും സഖ്യകക്ഷികളും പിന്മാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."