എസ്.കെ.എസ്.എസ്.എഫ് ഉയര്‍ത്തുന്ന വിദ്യാഭ്യാസനയം ചര്‍ച്ച ചെയ്യേണ്ടത്: ഡോ. ആര്. ജയചന്ദ്രന്
തിരുവനന്തപുരം :'വികല വിദ്യഭ്യാസം വിചാരണ ചെയ്യുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ ക്യാംപസ് യാത്രക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കമായി.
യാത്രയുടെ ഭാഗമായി കേരള സര്‍വകലാശാലയിലെത്തിയ ക്യാംപസ് വിങ് നേതാക്കള്‍ റജിസ്ട്രാര്‍ ഡോ: ആര് ജയചന്ദ്രനെ സന്ദര്‍ശിച്ച്, വിദ്യഭ്യാസനയത്തിന്റെ കരടുരൂപം അവതരിപ്പിച്ചു.
രാവിലെ ബീമാപ്പള്ളി സന്ദര്‍ശിച്ച സംഘം വൈകുന്നേരം തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംബന്ധിച്ചു.യാത്രാ ക്യാപ്റ്റന്‍, ഇസ്ഹാഖ് ഹിളര്‍ പ്രമേയ പ്രഭാഷണ നടത്തി. സി.ഇ.ടി ക്യാംപസ് കണ്‍വീനര്‍ അമീനു റഹ്മാന് ആധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് തിരുവനന്തപുരം ജില്ലാ ജന.സെക്രട്ടറി അഡ്വ. ഹസീം മുഹമ്മദ്, സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദുല്‍ സലാം വേളി, വൈഷ്ണവ് അരവിന്ദ്, മുഹമ്മദ് അലി സംസാരിച്ചു.
സി.ഇ.ടി ക്യാംപസ് ചെയര്മാന് റഷീദ് സ്വാഗതവും മുഹമ്മദ് അര്‍ഷല്‍ നന്ദിയും പറഞ്ഞു. അറുനൂറിലധികം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ലഹരി കഞ്ചാവ്, മരുന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ചടങ്ങില്‍ കൈമാറി.
സി.ഇ.ടിയിലേക്കും, തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മെഡിറ്റേഷന്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററിലേക്കുള്ള പ്രാര്‍ത്ഥന കിറ്റ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."