HOME
DETAILS
MAL
നരിക്കുനി ബൈത്തുറഹ്മ കോംപ്ലക്സ് ശിലാസ്ഥാപനം നാളെ
backup
January 13 2018 | 03:01 AM
നരിക്കുനി: കാവുംപൊയില്‍ നൊച്ചിക്കണ്ടിയില് കുഞ്ഞാലി ഹാജിയുടെ കുടുംബം നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് നല്കിയ സ്ഥലത്ത് നിര്‍മിക്കുന്ന ബൈത്തുറഹ്മ കോംപ്ലക്സിന്റെ ശിലാസ്ഥാപനം നാളെ നാളെ നടക്കും.
വൈകിട്ട് നാലിനു പി.കെ കുഞ്ഞാലിക്കുട്ടി എം.പി ശിലാസ്ഥാപനം നിര്‍വഹിക്കും. സി. മോയിന്‍കുട്ടി, എം.എ റസാഖ് മാസ്റ്റര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, സാജിദ് നടുവണ്ണൂര്‍, ഇബ്രാഹിം എളേറ്റില്‍ പങ്കെടുക്കും. അഞ്ചു വീടുകളും പൊതുകിണറും ഉള്‍ക്കൊള്ളുന്ന കോംപ്ലക്സാണ് നിര്‍മിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കെ.സി അബ്ദുല്‍ ഖാദര്‍, മണ്ണങ്ങര അബൂബക്കര്‍ ഹാജി, വി. ഇല്യാസ്, പി.സി മുഹമ്മദ് മാസ്റ്റര്‍, പി.എം അഹമദ് കുട്ടി, സി.കെ സലീം, എ. ജാഫര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."