സ്കൂളുകളില്‍ സാനിറ്ററി നാപ്കിന് വെന്‍ഡിങ് മെഷീന്
തിരുവമ്പാടി: മണ്ഡലത്തിനു കീഴിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പെണ്‍കുട്ടികളുടെ ആരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായി സാനിറ്ററി നാപ്കിന് വെന്‍ഡിങ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നു. ഇതിനായി ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നു 19,68,000 രൂപ ചെലവഴിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി നല്കി. സ്കൂളുകളിലെ പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് മെഷീനും ഇന്‍സിനറേറ്ററും നല്‍കും. മുക്കം നഗരസഭയ്ക്കു പുറമെ കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി പഞ്ചായത്തുകളിലെയും സ്കൂളുകള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്കൂള്‍ അധികൃതരുടെയും യോഗം ചേര്‍ന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."