ഭരണസ്തംഭനം: മുസ്ലിം ലീഗ് ധര്‍ണ നടത്തി
മുട്ടില്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ മുട്ടില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ടൗണില്‍ പ്രകടനവും ധര്‍ണയും നടത്തി.
ജില്ലാ മുസ്്ലിം ലീഗ് ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. വടകര മുഹമ്മദ് അധ്യക്ഷനായി. എം.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി മുനീര്‍ വടകര മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി ലീഗ് ജില്ലാ സെക്രടറി ഖാദര്‍ മടക്കിമല, കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി സി.എം ഇസ്മായില്‍, മൊയ്തു മേസ്തിരി, ഉസ്മാന് കോയ ദാരിമി, ഹബീബ് നെന്മേനി, സി അയ്യപ്പന്, ഒ.കെ സക്കീര്‍, ഇബ്റാഹീം തെനേരി, എന്‍.ബി ഫൈസല്‍, പി കബീര്‍, ബബിത രാജീവന്, നസീമ മങ്ങാടന്‍, ആയിഷാബി സംസാരിച്ചു.
ടൗണില്‍ നടത്തിയ പ്രകടനത്തിന് മുഹമ്മദലി മാങ്കേറ്റിക്കര, എം.കെ ആലി, കെ.പി സുലൈമാന്‍, അഷറഫ് ചിറക്കല്‍, വി സിറാജ്, എം.കെ യാക്കൂബ്, സക്കീര്‍ കല്ലടക്കല്‍, എം അലി മഹ്മൂദ്, ബഷീര്‍ ബി, പി.ടി അലവി കുട്ടി, അഷ്റഫ് മാനോത്ത്, അബ്ദു കുട്ടമംഗലം എന്നിവര്‍ നേതൃത്വം നല്കി. എം.കെ ഫൈസല്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."