HOME
DETAILS
MAL
സിവില്‍ സ്റ്റേഷന് സമ്മേളനം സംഘടിപ്പിച്ചു
backup
January 13 2018 | 03:01 AM
കല്‍പ്പറ്റ: കേരളസര്‍ക്കാരിന്റെ ജനപക്ഷബദല്‍ നയങ്ങള്‍ക്ക് കരുത്തുപകരാന്‍ ജീവനക്കാര്‍ തയാറാകണമെന്നും അതിനായി സിവില്‍ സര്‍വിസ് അഴിമതിരഹിതവും കാര്യക്ഷമവുമാക്കി സേവനം ചെയ്യണമെന്നും എന്‍.ജി.ഒ യൂനിയന്‍ സിവില്‍ സ്റ്റേഷന് സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം ജെ.പി ഉഷ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ഷാബു പതാക ഉയര്‍ത്തി. ഏരിയാ പ്രസിഡന്റ് ഷാബു രക്തസാക്ഷി പ്രമേയവും ഏരിയാ ബ്ലോക്ക് സെക്രട്ടറി മഹേഷ്കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയാ സെക്രട്ടറി ആന്റണി ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സൂരജ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഷാബു (പ്രസി), ഷൈജു, പ്രഭാകുമാരി (വൈ.പ്രസി), മഹേഷ് കുമാര്‍ (സെക്ര), സജീവന്, ഹൈറുന്നീസ (ജോ.സെക്ര), സൂരജ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."