HOME
DETAILS
MAL
ഓണ്‍ലൈന്‍ രജിസ്ട്രേഷന് 16ന്
backup
January 13 2018 | 04:01 AM
മലപ്പുറം: ഒ.ബി.സി വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്കു സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനു പിന്നോക്കവിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് 16ന് ആരംഭിക്കും. 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും.
ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപവരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ആറു ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ ഏഴു ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്സിഡിയായി അനുവദിക്കും. ംംം.സയെരറര.രീാ വെബ്സൈറ്റ് വഴി 25നകം രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."