HOME
DETAILS
MAL
തിരുവാലിയില്‍ എല്‍.ഡി.എഫ്
backup
January 13 2018 | 04:01 AM
വണ്ടൂര്‍: തിരുവാലി പഞ്ചായത്തിലെ ആറാം വാര്‍ഡ് നടുവത്ത് എ.കെ.ജി നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വീണ്ടും വിജയം. ശക്തമായ ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ വി.കെ ബേബി 265 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
പഞ്ചായത്ത് രൂപീകരണ കാലംമുതല്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ച എ.കെ.ജി നഗര്‍ ഇത്തവണയും എല്‍.ഡി.എഫിനെ കൈവിട്ടില്ല. വി.കെ ബേബി 653 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ പി. ഷമീനയ്ക്ക് 388 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ഥി പാലക്കപറമ്പില്‍ മിനിക്ക് 85 വോട്ടുകളും ലഭിച്ചു. 79.58 ശതമാനമായിരുന്നു പോളിങ്. വാര്‍ഡംഗത്തിനു സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 14 സീറ്റും എല്‍.ഡി.എഫിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."