സഭയിലെ വിവാദ ഭൂമി ഇടപാട്: വൈദികര്‍ പുതിയ സംഘടന രൂപവത്കരിച്ചു
കൊച്ചി: എറണാകുളംഅങ്കമാലി രൂപതയിലെ ഭൂമിയിടപാട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രൂപതയിലെ ഒരു സംഘം വൈദികര്‍ പുതിയ സംഘടന രൂപവത്ക്കരിച്ചു. വിശ്വാസികളുമായി ചേര്‍ന്നാണ് പുതിയ സംഘടന. ആര്‍ച്ച് ഡയസിയം മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി എന്നാണ് പുതിയ സംഘടനയുടെ പേര്. സംഘടനയുടെ പ്രഥമ യോഗം ഇന്നലെ കൊച്ചിയില്‍ നടന്നു. അത്മായരാണ് സംഘടനയുടെ ഭാരവാഹികള്‍.
ഭൂമി ഇടപാട് ഒതുക്കി തീര്‍ക്കാനാണ് ശ്രമമെങ്കില്‍ പരസ്യ പ്രക്ഷോഭം ആകരംഭിക്കുമെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു
സീറോ മലബാര്‍സഭയിലെ ഭൂമി ഇടപാടുകള്‍ വിവാദമാകുകയും സഭയുടെ എറണാകുളംഅങ്കമാലി അതിരൂപതയുടെ തലവന്‍കൂടിയായ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വിഷയം അടിയന്തര പ്രാധാന്യത്തോടെയാണ് കൊച്ചിയില്‍ സഭാ ആസ്ഥാനത്ത് ചേര്‍ന്ന സിനഡ് യോഗം ചര്‍ച്ചചെയ്തത്.
വിഷയത്തെക്കുറിച്ചു പഠിക്കാനും ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉചിതമായ പരിഹാരം കണ്ടെത്താനുമായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.
സംഭവം വിവാദമാകുകയും സഭയുടെ പ്രതിഛായയെ ബാധിക്കുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സിനഡില്‍ തീരുമാനമായത്.സഭയുടെ ധാര്‍മികതയുടെ പ്രശ്‌നമായി പരിഗണിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി രൂപതയിലെ വൈദികസമിതി രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."