ആനകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളില്‍; മലയോര കര്‍ഷകര്‍ ദുരിതത്തില്‍
കാളികാവ്: മലയോരത്തെ കൃഷിയിടങ്ങില്‍ വന്യജീവികളുടെ ശല്യം രൂക്ഷമായി. കുടിവെള്ള ക്ഷാമത്തെ തുടര്‍ന്നാണ് ശല്യം വര്‍ധിച്ചിട്ടുള്ളത്. മലയോരങ്ങളിലെ പ്രധാന ജലസ്രോതസുകളായ കാട്ടുചോലകള്‍ വരണ്ടിട്ടുണ്ട്.
കുടിവെള്ളം തേടി ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ മലയോര കര്‍ഷകരുടെ ദുരിതം ഇരട്ടിയായിട്ടുണ്ട്. ജലാംശം കൂടുതലുള്ള വാഴ കൃഷി ലക്ഷ്യംവച്ചാണ് ആനകള്‍ ഇറങ്ങുന്നത്. കുലച്ച വാഴകള്‍ ചവിട്ടിവീഴ്ത്തി ജലാംശം കൂടുതലുള്ള ഭാഗംനോക്കി ഭക്ഷിക്കുകയാണ് ചെയ്യുന്നത്. പുല്ലങ്കോട്, ചേനപ്പാടി, വേപ്പിന്‍കുന്ന്, ചോക്കാട് ഭാഗങ്ങളിലാണ് ആനകള്‍ പതിവായി ഇറങ്ങുന്നത്.
ചോക്കാട് നാല്‍പത് സെന്റ് കണിയംപൊട്ടിയില്‍ കൂത്രാടന്‍ നൗഷാദ്, പള്ളിയാളി സുരേഷ് ബാബു എന്നിവരുടെ തോട്ടങ്ങളിലെ വകുതിയിലേറെ വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ആനയിറങ്ങിയത്. മൂപ്പെത്താത്ത കുലകള്‍ ഒടിച്ചിട്ടതിനാല്‍ വന്‍ നഷ്ടമാണുണ്ടായിട്ടുള്ളതെന്ന് കര്‍ഷകര്‍ പറഞ്ഞു. സൗരോര്‍ജ വേലികള്‍കൂടി തകര്‍ത്താണ് ആനകള്‍ കൃഷിയിടങ്ങളിലെത്തുന്നത്. കണിയംപൊട്ടിയില്‍ കൃഷി നശിപ്പിച്ച പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്‌റഫ് സന്ദര്‍ശിച്ചു. കൃഷി നഷ്ടമുണ്ടായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."