പണിമുടക്കിന്റെ 'ഹാങ് ഓവര്‍ മാറാതെ' ജീവനക്കാര്‍; യാത്രക്കാര്‍ വലഞ്ഞു
കോട്ടയം: രാത്രികാല യാത്രക്കാരെ വലച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ശനിഴാഴ്ച്ച വൈകിട്ട് കാവാലത്തിനുള്ള ബസ് യാത്രക്കാരെയാണ് ജീവനക്കാര്‍ വലപ്പിച്ചത്. അവസാന സര്‍വിസ് രാത്രി പത്തുമണിക്കാണ് കോട്ടയത്തു നിന്ന് പുറപ്പെടേണ്ടത്. എന്നാല്‍ പതിനഞ്ചു മിനിറ്റ് വൈകിയാണ് ഡിപ്പോയില്‍ നിന്നും ബസ് സര്‍വിസ് ആരംഭിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.
കൃത്യം പത്തുമണിക്ക് ഡ്രൈവര്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും കണ്ടക്ടര്‍ തടയുകയായിരുന്നു. ടിക്കറ്റ് എല്ലാവര്‍ക്കും നല്‍കിയതിന് ശേഷം വാഹനം വിട്ടാല്‍ മതിയെന്ന നിലപാടിലായിരുന്നു കണ്ടക്ടര്‍. ബസ് വൈകിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ കണ്ടക്ടര്‍ തയാറായില്ല.
നേരത്തേ പോകേണ്ടവര്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍ വരും അതില്‍ കയറി യാത്ര ചെയ്യാമെന്ന നിലപാടിലായിരുന്നു കണ്ടക്ടര്‍. ബസിലെ സ്ഥിരം കണ്ടക്ടറല്ലായിരുന്നു സംഭവ ദിവസം സര്‍വിസിനെത്തിയത്.
സ്ഥിരം കണ്ടക്ടര്‍ ശനിഴാഴ്ച്ച എത്താത്തതിനെതുടര്‍ന്ന് മറ്റൊരാളായിരുന്നു ജോലിക്ക് പ്രവേശിച്ചത്. ബസ് വൈകിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം തുടര്‍ന്നപ്പോള്‍ പരിഹാസ രീതിയിലായിരുന്നു കണ്ടക്ടറുടെ പെരുമാറ്റം. പണിമുടക്ക് ദിവസം നിങ്ങളെങ്ങനെയാണ് യാത്ര ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പണിമുടക്ക് ദിവസം രാത്രിയില്‍ ഡിപ്പോയില്‍ നിന്ന് ഒറ്റ ബസ് പോലും സര്‍വിസ് നടത്താതിരുന്നപ്പോള്‍ ആര്‍ക്കും പ്രതിഷേധമില്ലായിരുന്നല്ലോയെന്നും അദ്ദേഹം യാത്രക്കാരോട് ചോദിച്ചു. പണിമുടക്ക് നാളില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കാമെങ്കില്‍ പതിനഞ്ച് മിനിറ്റ് യാത്രക്കാര്‍ ക്ഷമിക്കുന്നതില്‍ തെറ്റില്ലെന്നവാദമായിരുന്നു അദ്ദേഹത്തിന്.
ഡ്യൂട്ടിയില്‍ അല്ലാത്തതിനാല്‍ യൂനിഫോം ധരിക്കാതെയായിരുന്നു കണ്ടക്ടര്‍ ജോലിക്ക് എത്തിയിരുന്നത്. കോട്ടയത്തു നിന്ന് കാവാലത്തിന് ആകെ ഒരാള്‍ മാത്രമേയുള്ളൂവെന്നും അതിനുവേണ്ടിയാണ് രാത്രിയില്‍ ഞാന്‍ ഡ്യൂട്ടിക്കു കയറിയതെന്ന വാദവും കണ്ടക്ടര്‍ നിരത്തി. രാത്രിയില്‍ കാവലത്തിനുള്ള അവസാന സര്‍വിസിനെയാണ് കോട്ടയം മുതല്‍ കുറിച്ചി ഔട്ട്‌പോസ്റ്റ് വരെയുള്ള യാത്രക്കാരില്‍ ഏറെയും ആശ്രയിക്കുന്നത്.
എന്നാല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് ഫാസ്റ്റ് പാസഞ്ചറില്‍ യാത്ര ചെയ്തുകൂടെയെന്ന നിലപാട് പ്രതിഷേധത്തിനിടയാക്കി. പതിവില്‍ നിന്നും വ്യത്യസ്തമായി ശനിഴാഴ്ച്ച നിരവധിയാത്രക്കാരായിരുന്നു കാവാലം ബസില്‍ ഉണ്ടായിരുന്നത്.
യാത്രക്കാര്‍ ഏറെയുണ്ടായിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ഉത്തരവാദിത്വമില്ലാത്ത നടപടിക്കെതരേ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."