നികുതി പിന്‍വലിച്ചില്ല, ജില്ലയിലെ ബീഡിത്തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
കാസര്‍കോട്: പതിനാലര ശതമാനം നികുതി പിന്‍വലിക്കുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, മുഴുവന്‍ ഭാരത് ബീഡിതൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നുമുതല്‍ എട്ടുവരെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ സത്യഗ്രഹമിരിക്കാന്‍ ബീഡിതൊഴിലാളി ഫെഡറേഷന്‍ തീരുമാനിച്ചു. കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന സമരത്തില്‍ മൂന്ന് ദിവസങ്ങളിലായി നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ ഏരിയകളിലെ തൊഴിലാളികള്‍ സംബന്ധിക്കും.
പരിപാടി വിജയിപ്പിക്കാന്‍ സമരസഹായ സമിതി രൂപീകരിച്ചു. യോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷനായി. കെ. മുഹമ്മദ് ഹനീഫ, പി.വി. കുഞ്ഞമ്പു, കെ. ഭാസ്‌കരന്‍, എം. രാമന്‍, പി. ദാമോദരന്‍, സി.ജനാര്‍ദ്ദനന്‍, കെ.ഭുജംഗഷെട്ടി, കെ.വി. ലക്ഷ്മണന്‍, കെ. കുഞ്ഞിരാമന്‍, വി. സുരേന്ദ്രന്‍ സംസാരിച്ചു. ടി. കുട്ടിയന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കെ. മുഹമ്മദ് ഹനീഫ (ചെയര്‍.) എ. നാരായണന്‍(കണ്‍.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."