അസ്ലം വധം: രണ്ടു പ്രതികള്‍ അറസ്റ്റില്‍
നാദാപുരം: തൂണേരി വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ടണ്ടു പേരെകൂടി നാദാപുരം പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പള്ളൂര്‍ മേഖലയിലുള്ള ബിജിത്ത്, വിനീഷ് എന്നിവരാണ് അറസ്റ്റിലായതെന്നാണ് പൊലിസ് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനും തെളിവെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനുമുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലിസ് അറിയിച്ചു. കേസില്‍ 14 പ്രതികളാണ് ഉണ്ടണ്ടായിരുന്നത്. ഇവരില്‍ 12 പേരെയാണ് വിവിധ ഘട്ടങ്ങളിലായി നേരത്തേ അറസ്റ്റു ചെയ്തിരുന്നത്.
പ്രതികളെ പിടി കൂടുന്നതിന് പകരം കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളെതുടര്‍ന്ന് മേഖലയില്‍ ഏറെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. തൂണേരി വെള്ളൂരിലെ ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടയച്ച പ്രതിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ കാളിയാറമ്പത്ത് താഴ മുഹമ്മദ് അസ്‌ലമിനെ 2016 ഓഗസ്റ്റ് 12 നാണ് വെള്ളൂര്‍ ചാലപ്പുറം ചക്കരക്കണ്ടി പീടികക്കു സമീപമുള്ള റോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവ കാറില്‍ എത്തിയ കൊലയാളി സംഘം അസ്‌ലം സഞ്ചരിക്കുകയായിരുന്ന ബൈക്ക് പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവ സ്ഥലത്ത് വെച്ച് പ്രതികളുടേതെന്ന് സംശയിക്കുന്ന ചെരിപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ പൊലിസിന് ലഭിച്ചിരുന്നു. കൂടാതെ അക്രമി സംഘം സഞ്ചരിച്ച ഇന്നോവകാര്‍ വടകര ടൗണിനടുത്ത സഹകരണ ആശുപത്രി പരിസരത്ത് ഒരണ്ടു ദിവസത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെണ്ടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പല തവണ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടണ്ടാകാതിരുന്നത് ഏറെ പരാതികള്‍ക്കിടയാക്കിയിരുന്നു.
കേസിലെ നിര്‍ണായ തെളിവുകളായ ആയുധങ്ങള്‍ കണ്ടെണ്ടടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും പൊ ലിസിന് വെല്ലുവിളിയാകും. അഞ്ചു മാസം കഴിഞ്ഞിട്ടും കുറ്റ പത്രംസമര്‍പ്പിക്കാത്തത് നേരത്തേ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യത്തിലിറങ്ങാനും സാഹചര്യമൊരുക്കി. പ്രധാന പ്രതികളുടെ അറസ്റ്റ് വൈകിയതോടെ മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധ സമരങ്ങളും ഉണ്ടായി. കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ ജാഥക്കിടെ ഉണ്ടണ്ടായ അക്രമങ്ങള്‍ ദിവസങ്ങളോളം നാദാപുരം മേഖലയില്‍ അശാന്തിക്കിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."