HOME
DETAILS
MAL
മാധ്യമവിലക്ക്: ഹരജിപരിഗണിക്കുന്നത് മാറ്റി
backup
February 06 2017 | 19:02 PM
ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ചോദ്യംചെയ്ത് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി മാറ്റി വച്ചു. കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നതുവരെയാണു മാറ്റിവച്ചത്.
നേരത്തെ ഹരജി പരിഗണിക്കുന്നതിനിടെ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്കിയ സുപ്രിംകോടതി, കേസ് വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തുകയുംചെയ്തിരുന്നു. കേസില്‍ ഹൈക്കോടതി തീരുമാനം വന്നശേഷം മാത്രം ഇടപടാമെന്നാണ് അന്നത്തെ ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ വ്യക്തമാക്കിയത്.
ഇന്നലെ ഹരജി പരിഗണനയ്ക്കെടുത്തപ്പോള്‍ ഈ മാസം 21ന് ഹൈക്കോടതി കേസ് പരിഗണിക്കുമെന്ന് രജിസ്ട്രാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസ് ഹൈക്കോടതി പരിഗണിക്കട്ടെയെന്ന നിലപാട് സുപ്രിംകോടതി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."