ഇ.അഹമ്മദിനോട് കാണിച്ചത് മനുഷ്യത്വമില്ലാത്ത ക്രൂരത: ഇ.ടി
ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്ദികെട്ട ഒരു ഗവണ്‍മെന്റിന് വേണ്ടി അവതരിപ്പിക്കുന്ന ഒരു നന്ദിപ്രമേയമാണ് സഭയിലുള്ളത്. സഭയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ഉടന്‍തന്നെ മരിച്ചിരുന്നുവെന്നതില്‍ സംശയമില്ല. അവിടെ നടന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും താന്‍ ദൃക്‌സാക്ഷിയാണ്. മരണവിവരം തൊട്ടടുത്ത ദിവസം ബജറ്റ ് അവതരിപ്പിച്ച ശേഷം മാത്രം പുറത്തുവിട്ടാല്‍ മതിയെന്ന ധാരണയുണ്ടായത് മന്ത്രി ജിതേന്ദ്രസിങ് എത്തിയതോടെയാണ്. ഇത് ഗവണ്‍മെന്റും ആശുപത്രി അധികൃതരും തമ്മിലുണ്ടാക്കിയ ഗൂഢാലോചനയുടെ ഫലമായാണ്. മക്കളെയടക്കം ഒരാളോടും വിവരങ്ങള്‍ പറഞ്ഞില്ല. മെഡിക്കല്‍ എത്തിക്‌സ് കോഡിന്റെ ലംഘനമാണിത്. പുലര്‍ച്ചെ 2.15ന് അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരെത്തി മുന്നറിയിപ്പ് നല്‍കിയതിന് ശേഷമായിരുന്നു ഇത്. ഗവണ്‍മെന്റിന്റേയും ആശുപത്രി അധികൃതരുടെയും നടപടി വിവേകശൂന്യവും തുല്യതയില്ലാത്ത ക്രൂരതയാണെന്നും ബഷീര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."