'സംസ്ഥാന ബജറ്റില്‍ മങ്കടയ്ക്ക് 244 കോടി രൂപ അനുവദിക്കണം'
മങ്കട: 2017 -18 വര്‍ഷത്തെ സംസ്ഥാന ബജറ്റിലേക്ക് മങ്കട നിയോജക മണ്ഡലത്തില്‍ 244 കോടി രൂപയുടെ പദ്ധതി അഹമ്മദ് കബീര്‍ എം.എല്‍.എ ധനകാര്യ വകുപ്പിനു സമര്‍പ്പിച്ചു. മണ്ഡലത്തിലെ വിവിധ റോഡുകള്‍ റബറൈസ് ചെയ്യുന്നതിനും ബി.എം ആന്‍ഡ് ബി.സി ചെയ്യുന്നതിനുമായി 68 കോടി രൂപ ആവശ്യപ്പെട്ടു. ഇതില്‍ ആനക്കയം-തിരൂര്‍ക്കാട് പാത ബി.എം ആന്‍ഡ് ബി.സി ചെയ്യുന്നതിനു മാത്രമായി 15 കോടി രൂപയാണു ആവശ്യപ്പെട്ടിട്ടുള്ളത്.
പരിയാപുരം-അങ്ങാടിപ്പുറം- ചെറുകര റെയില്‍വേ ഗേറ്റ് റോഡിനു 7.5 കോടിയും കൂട്ടിലങ്ങാടി - പാറടി- ചെലൂര്‍ റോഡിനു 3.5 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ചെറുകിട പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിനും നവീകരിക്കുന്നതിനുമായി 16 കോടിയാണ് ആവശ്യപ്പെട്ടത്. മങ്കടയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കണം. ഇതിനായി 20 കോടി അനുവദിക്കണമെന്നും അഹമ്മദ് കബീര്‍ ആവശ്യപ്പെട്ടു.
മങ്കട ആശുപത്രിയെ താലൂക്കാശുപത്രിയാക്കി ഉയര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ വിവിധ ആശുപത്രികളുടെ വികസനത്തിനു എട്ടു കോടി രൂപയും വേണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് 18 കോടിയും ജല സേചന സൗകര്യത്തിന് 89 കോടിയും ടൂറിസം മേഖലക്കായി നാലു കോടിയും കൊളത്തൂര്‍, മങ്കട പൊലിസ് സ്റ്റേഷനുകള്‍ക്കു കെട്ടിടം പണിയാന്‍ മൂന്നു കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മങ്കട ആയൂര്‍വേദ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം പരന്നുകിടക്കുകയാണ്.
പുതിയ ഓഫിസുകള്‍ അനുവദിക്കുമ്പോള്‍ ആവശ്യമായ കെട്ടിടങ്ങളില്ലാത്ത സാഹചര്യവും നിലവിലുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കേന്ദ്രത്തിലേക്കു കൊണ്ടുവരുന്നതിനായി മണ്ഡലത്തിനു ആസ്ഥാന കോംപ്ലക്‌സ് നിര്‍മിക്കണം.
ഇതിനായി അഞ്ചുകോടി രൂപ അനുവദിക്കണമെന്നും ആവശ്യത്തിലുണ്ട്. ഇക്കാര്യം ധനകാര്യ മന്ത്രിയെ ബോധിപ്പിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."