HOME
DETAILS
MAL
വിനായകന്റെ ആത്മഹത്യ: ക്രൈംബ്രാഞ്ച് വീണ്ടും തെളിവെടുപ്പ് നടത്തി
backup
January 14 2018 | 04:01 AM
വാടാനപ്പള്ളി: ദലിത് യുവാവായ വിനായകന്റെ ആത്മഹത്യയെ കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും തെളിവെടുപ്പ് നടത്തി. എസ്.പി പി.എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിനായകന്റെ വീട്ടിലെത്തി തെളിവെടുത്തത്. വിനായകന്റെ പിതാവ് ചക്കാണ്ടന്‍ കൃഷ്ണന് കുട്ടിയുമായും മാതാവ് ഓമനയുമായും എസ്.പി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രതികളായ പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്ന് പിതാവ് എസ്.പിയെ അറിയിച്ചു. നിലവിലെ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും മാതാപിതാക്കള്‍ ആരോപിച്ചു. വിനായകന്റെ പിതാവ് ലോകായുക്തക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണച്ചുമതല എല്പ്പിച്ചത്. 2017 ജൂലായ് 18നാണ് വിനായകനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."