HOME
DETAILS
MAL
ക്ഷേമനിധി ഫണ്ട് വകമാറ്റരുത്: എസ്.ടി.യു
backup
January 14 2018 | 04:01 AM
മലപ്പുറം: ക്ഷേമനിധി ബോര്‍ഡുകളുടെ ഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എസ്.ടി.യു സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. അംശാദായ വര്‍ധനവിനനുസരിച്ച് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കെ.എസ്.ആര്.ടി.സിയെ സംരക്ഷിക്കുക, പെന്ഷന് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 31ന് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം അധ്യക്ഷനായി. ജന. സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."