വരാപ്പുഴ ദേശീയപാതയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
കൊച്ചി: ദേശീയപാത 17ല്‍ വരാപ്പുഴ പാലത്തിന് സമീപം മീന്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ച ഫോര്‍ട്ടുകൊച്ചി ചെറളായി മഞ്ഞഭഗവതി ലൈനില്‍ കൃഷ്ണന്(82) ഭാര്യ രുഗ്മിണി(76) എന്നിവരാണ് മരിച്ചത്. ഇവര്‍ വരാപ്പുഴ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിമടങ്ങുകയായിരുന്നു.
അപ്രോച്ച് റോഡില്‍ പുത്തന്‍പള്ളി കല്‍വര്‍ട്ടിനു സമീപം ഇന്നലെ രാത്രി 8.40നായിരുന്നു അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ഇയാളെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു. മട്ടാഞ്ചേരിയില്‍ നിന്നാണ് കൃഷ്ണനും രുഗ്മിണിയും ഓട്ടോറിക്ഷയില്‍ കയറിയത്. വരാപ്പുഴ പുത്തന്‍പള്ളിക്ക് സമീപത്തുവച്ച് ഓട്ടോറിക്ഷയുടെ പിന്നില്‍ മീന്‍ ലോറി ഇടിക്കുകയായിരുന്നു.
ചേര്‍ത്തലയില്‍ നിന്നും മുനമ്പത്തേക്ക് മീന്‍ എടുക്കാന്‍ പോകുകയായിരുന്നു ലോറി. ഓട്ടോറിക്ഷ ഡ്രൈവര്‍ ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. മീന്‍ലോറി ഓട്ടോയില്‍ കയറി ഓട്ടോ പാടെ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."