ഗുണ്ടര്‍ട്ടിന് അപമാനം ഈ പാര്‍ക്ക്
തലശ്ശേരി:നഗരസഭ 150-ാം വാര്‍ഷികാചരണത്തിന് വര്‍ണശബളമായ ചടങ്ങുകള്‍ സംഘടിപ്പിച്ചുവെങ്കിലും നഗരസഭയുടെ നിയന്ത്രണത്തിലുള്ള പൊതുഇടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത വിധം ശോച്യാവസ്ഥയില്‍.
തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിന്
സമീപത്ത് പത്തു സെന്റോളം സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രതിമയും മറ്റും ഉള്‍കൊള്ളുന്ന പാര്‍ക്കാണ് നാല്‍ക്കാലികള്‍പോലും ഉപയോഗിക്കാത്തവിധം നിലവില്‍ ശൂന്യമായ അവസ്ഥയിലുള്ളത്. നേരത്തെ സര്‍ക്കാരും ജനകീയ കമ്മിറ്റിയും ചേര്‍ന്ന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ഗുണ്ടര്‍ട്ടിന്റെ പ്രതിമ ഇവിടെ സ്ഥാപിക്കുകയും പ്രതിമയ്ക്ക് ചുറ്റും പൂച്ചെടികളും ചെമ്പകം ഉള്‍പ്പെടെയുള്ള മരങ്ങളും നട്ടിരുന്നു.
തുടക്കത്തില്‍ കാണിച്ച ഉത്തരവാദിത്തം നഗരസഭയ്ക്ക് പിന്നീട് ഇക്കാര്യത്തില്‍ ഇല്ലാതായതോടെ പാര്‍ക്ക് അനാഥവസ്ഥയിലായി. തലശ്ശേരി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ആര്‍.ഡി.ഒവിന് നിവേദനം നല്‍കിയതിനെതുടര്‍ന്ന് ഗുണ്ടര്‍ട്ട് പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള പത്തോളം സെന്റ് സ്ഥലത്ത് വിവിധങ്ങളായ ചെടികള്‍ വെച്ച് പിടിപ്പിക്കുകയും അതിനെ വെള്ളം നനയ്ക്കുന്നതിന് പ്രത്യേക വാട്ടര്‍പൈപ്പ് കണക്ഷന്‍ നഗരസഭ നല്‍കുകയും ചെയ്തിരുന്നു. ഗുണ്ടര്‍ട്ട് പാര്‍ക്കില്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ നഗരസഭയിലെ അംഗീകൃത തൊഴിലാളികളെ നിശ്ചയിക്കാത്തതിനാല്‍ പാര്‍ക്കില്‍ വെള്ളം നനയ്ക്കല്‍ ഇല്ലാതായി. ഇതേപൈപ്പില്‍ നിന്ന് ആവശ്യക്കാര്‍ വെള്ളമെടുത്ത് വില്‍പ്പന നടത്തി പണമുണ്ടാക്കുകയും ചെയ്തു.
സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കഴുകുന്നതിനും പാര്‍ക്കില്‍ അനുവദിച്ച പൈപ്പ് ദുരുപയോഗപ്പെടുത്തുകയാണ്. ഗുണ്ടര്‍ട്ട് പാര്‍ക്കില്‍ നിന്നുമാത്രം തലശ്ശേരി നഗരസഭ വാട്ടര്‍ അതോറിറ്റിക്ക് പ്രതിമാസം ഇരുപത്തി ഏഴായിരം രൂപയോളം നല്‍കിയെന്നാണ് വിവരം. ഈ തുക ഭീമമായി ഉയര്‍ന്നതോടെയാണ് പാര്‍ക്കിലേക്കുള്ള പൈപ്പിന്റെ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചത്. കഴിഞ്ഞ ശനി
യാഴ്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ 203-ാമത് വാര്‍ഷികം പാര്‍ക്കില്‍ നടത്തിയിരുന്നു. പരിപാടിക്ക് രണ്ടു ദിവസം മുമ്പാണ് രണ്ട് തമിഴ് തൊഴിലാളികളെ കൂലി നല്‍കി മേരിമാതാ ചാരിറ്റബിള്‍
സൊസൈറ്റിയും ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്ന് ഗുണ്ടര്‍ട്ട് പാ
ര്‍ക്ക് വൃത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."