പെറുവില്‍ വന്‍ ഭൂമികുലുക്കം; ഒരു മരണം, 20 പേര്‍ക്ക് പരുക്ക്
ലിമ: പെറുവില്‍ ശക്തമായ ഭൂമികുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായിരിക്കുന്നത്. ഭൂമി കുലുക്കത്തില്‍ ഒരാള്‍ മരണപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഭൂമി കുലുക്കത്തിന് പിന്നാലെ സുനാമിക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ലൊമാസ് ജില്ലയിലെ തെക്കന്‍ അരീക്വിപയാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 4.20 ഓടെയാണ് ഭൂകമ്പമുണ്ടായത്.
ഭൂമികുലുക്കത്തില്‍ 55കാരനായ വ്യക്തിയാണ് മരണപ്പെട്ടതെന്ന് അരീക്വിപ ഗവര്‍ണര്‍ യാമില ഒസോരിയോ വ്യക്തമാക്കി. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭൂകമ്പത്താല്‍ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാണ്. കൂടാതെ നിരവധി വീടുകളും റോഡുകളും തകര്‍ന്നിട്ടുണ്ടെന്നും ഒസോരിയോ അറിയിച്ചു. ഇവിടെങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."