HOME
DETAILS

ലോക കേരള സഭ എന്താണ്?

  
backup
January 15 2018 | 01:01 AM

loka-kerala-sabha-enthan

കോടികള്‍ ചെലവഴിച്ചും മുന്തിയ പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസമൊരുക്കിയും രണ്ടു നാള്‍ തിരുവനന്തപുരത്ത് ലോക കേരള സഭ എന്ന പേരില്‍ സര്‍ക്കാര്‍ സമ്മേളനം വിളിച്ചുകൂട്ടിയത് എന്തിനാണെന്ന് പൊതുസമൂഹത്തിനും ഒരു പക്ഷേ, സാധാരണക്കാരായ പ്രവാസികള്‍ക്കും ഇപ്പോഴും മനസ്സിലായിക്കാണില്ല. പ്രവാസികളുടെ ദുരിതങ്ങളും പ്രയാസങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കാണാനായിരുന്നു ഇത്തരമൊരു മാമാങ്കമെങ്കില്‍ നേരത്തെയും ഇതുപോലുള്ള സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടിയിട്ടുണ്ടല്ലൊ. എന്നിട്ട് അതുകൊണ്ടെന്തെങ്കിലും പ്രയോജനം നാളിതുവരെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ലഭിച്ചിട്ടുണ്ടോ. പ്രവാസം തുടങ്ങിയത് മുതല്‍ പ്രവാസികള്‍ ദുരിതങ്ങളും അനുഭവിക്കാന്‍ തുടങ്ങിയതാണ്. അത് ചര്‍ച്ച ചെയ്യാനും സംവാദങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ടും കാലമേറെയായി. ചര്‍ച്ചകളും സിംബോസിയങ്ങളും മുറക്ക് നടക്കുന്നുണ്ടെന്നല്ലാതെ ഇതുവരെ പ്രവാസികള്‍ക്ക് കാര്യമായ പ്രയോജനങ്ങളെന്തെങ്കിലും ലഭ്യമായതായി അറിയില്ല. ലോക കേരളസഭക്ക് ഉപദേശാധികാരം മാത്രമാണുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്.


അതിന് ഇത്രമാത്രം പണച്ചെലവുള്ള ഒരു സമ്മേളനം നടത്തണമായിരുന്നുവോ? ഫേസ്ബുക്കില്‍ എഴുതിയാല്‍ മതിയാകുമായിരുന്നല്ലൊ. മാത്രമല്ല, എ.കെ.ജിയെ സമ്മേളനത്തില്‍ പരാമര്‍ശിച്ചത് എന്തിനായിരുന്നുവെന്നും മനസ്സിലാകുന്നില്ല. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളുമായി അദ്ദേഹത്തിന് വിദൂര ബന്ധം പോലുമുണ്ടായിരുന്നില്ല. തത്വചിന്തയിലധിഷ്ഠിതമായ ചില വാക്കുകളും മുഖ്യമന്ത്രി ഉദ്ഘാടനസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. നാളെ ഈ ലോക കേരളസഭ ഏതൊക്കെ രൂപത്തിലേക്ക് മാറുമെന്നും ഏതൊക്കെ അധികാരം ആര്‍ജിക്കുമെന്നും കാലത്തിന് മാത്രമേ പറയാനാവൂവെന്നുള്ള ചിന്തോദ്ദീപക ശകലങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉദ്ധരിച്ചത്. ഒന്നിനുമില്ല ഒരു നിശ്ചയം എന്ന് കൂട്ടിച്ചേര്‍ത്തില്ലെന്ന് മാത്രം. കാലത്തിന് വിട്ടുകൊടുക്കാനായിരുന്നുവെങ്കില്‍ ഇത്രയും കോടികള്‍ മുടക്കേണ്ടതുണ്ടായിരുന്നുവോ? നേരത്തെയും ഇതുപോലുള്ള സമ്മേളനങ്ങള്‍ നടന്നതാണ.് ലോക്‌സഭയുടെയും ഐക്യരാഷ്ട്രസഭയുടെയും പേരുകളോട് സാമ്യം നില്‍ക്കുന്ന സമ്മേളനം ഇതാദ്യമാണെന്ന് മാത്രം. പേരിന്റെ ഗാംഭീര്യമൊന്നും രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പ്രതിഫലിച്ചു കണ്ടതുമില്ല. സമ്മേളനങ്ങളെ വിശ്വസിച്ച് വല്ല വിദേശ മലയാളിയും നിക്ഷേപ സംരംഭകത്തിനൊരുങ്ങിയാലോ വ്യവസായം തുടങ്ങാന്‍ സന്നദ്ധമായാലോ അവര്‍ക്ക് സഹായകരമാവുന്ന നിലപാടുകളൊന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നോ ബാങ്ക് അധികൃതരില്‍ നിന്നോ കിട്ടാറില്ല. പ്രവാസിയുടെ നിക്ഷേപം രണ്ട് കൈയും നീട്ടി വാങ്ങി വയ്ക്കുകയല്ലാതെ അവര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ സന്‍മനസ്സ് കാണിക്കാറില്ല.


സര്‍ക്കാരിന്റെ ഉദ്യമം സദുദ്ദേശ്യത്തോടെയായിരുന്നുവെങ്കില്‍ ലോക കേരള സഭയല്‍ ചര്‍ച്ചകളും സിംബോസിയങ്ങളും നടത്തുകയായിരുന്നില്ല വേണ്ടിയിരുന്നത്. നേരത്തെ തന്നെ ഇതുസംബന്ധിച്ച് ഗൃഹപാഠം ചെയ്യേണ്ടതുണ്ടായിരുന്നു. നിക്ഷേപകരെയും വ്യവസായ സംരംഭകരെയും ഉദ്ദേശിച്ചാണല്ലോ ഇത്തരമൊരു സമ്മേളനം വിളിച്ചുകൂട്ടിയത്. ആ നിലക്ക് വൈദ്യുതി, വെള്ളം, ഭൂമി എന്നിവ ലഭ്യമാക്കാനും സാങ്കേതിക നൂലാമാലകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനും അതത് മേഖലകളിലെ വിദഗ്ധരെ വിളിച്ചുകൂട്ടി അവരുടെ വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി രേഖ തയ്യാറാക്കി പ്രസ്തുത രേഖയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയായിരുന്നു ലോക കേരള സഭാ മണ്ഡലത്തില്‍ രണ്ടുദിവസം നടന്നിരുന്നതെങ്കില്‍ അത് വളരെയധികം പ്രയോജനപ്പെടുമായിരുന്നു. ഇപ്പോള്‍ നടന്നതുപോലുള്ള പ്രവാസി സമ്മേളനങ്ങള്‍ യു.ഡി.എഫ് ഭരണകാലയളവിലും നടന്നതാണ്. പേരുകള്‍ മാറിമാറി വരുമെന്ന് മാത്രം. നേരത്തെ സ്മാര്‍ട്ട് സിറ്റിയായിരുന്നുവെങ്കില്‍ ഇപ്പോഴത് ലോക കേരള സഭയില്‍ എന്നു മാത്രം. ഹര്‍ത്താലും ബന്ദും നേരത്തെ അറിയിക്കണമെന്നായിരുന്നു ഒരു പ്രമുഖ പ്രവാസി വ്യവസായിക്ക് പറയാനുണ്ടായിരുന്നത്. അതൊരിക്കലും എടുത്തുകളയാന്‍ കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വം അനുവദിക്കുകയില്ല എന്നറിഞ്ഞു കൊണ്ട് തന്നെയായിരിക്കണം അദ്ദേഹം അത്തരമൊരാവശ്യം ഉന്നയിച്ചിട്ടുണ്ടാവുക. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കുള്ള അദ്ദേഹത്തിന്റെ പരോക്ഷമായ വിമര്‍ശനമായിരുന്നു അത്തരമൊരാവശ്യം. ആദ്യം ഹര്‍ത്താലും ബന്ദും ഒഴിവാക്കൂ, എന്നിട്ടാകാം നിക്ഷേപത്തെ സംബന്ധിച്ചും സംരംഭകതത്വത്തെക്കുറിച്ചുമുള്ള ചര്‍ച്ച എന്ന ഒരു ഒളിയമ്പ് അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ട്.


ഹര്‍ത്താലിനെതിരെ ശബ്ദിക്കുന്ന പാര്‍ട്ടി തന്നെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാറുണ്ട് എന്ന മുഖ്യമന്ത്രിയുടെ മറുപടി നിക്ഷേപമോ വ്യവസായമോ തുടങ്ങുവാന്‍ വല്ലവരും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഹര്‍ത്താല്‍ ഒഴിവായിട്ട് നടക്കാന്‍ പോകുന്നില്ല എന്ന ധ്വനിയാണുള്ളത്. ആവശ്യം ഉന്നയിച്ച പ്രവാസി വ്യവസായ പ്രമുഖനും ഈ ഉത്തരം കിട്ടാനായിരിക്കണം ചോദ്യം ചോദിച്ചിട്ടുണ്ടാവുക. രോഗങ്ങളും ദുരിതങ്ങളുമായി തിരിച്ചെത്തുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്ത് പുനരധിവാസ പദ്ധതിയാണ് സര്‍ക്കാരിന്റെ പക്കല്‍ ഉള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് സാധാരണക്കാരായ പ്രവാസിയുടെ അധ്വാനവും വിയര്‍പ്പുമാണ് അടിത്തറ പാകിയതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. വന്‍കിടക്കാരെ ഉദ്ദേശിച്ച് നോര്‍ക്ക സമ്മേളനമാമാങ്കങ്ങള്‍ നടത്തുന്നുവെന്നല്ലാതെ അവരാരും കേരളത്തില്‍ കാര്യമായ മുതല്‍മുടക്ക് ഇറക്കുന്നില്ല. അതിലൊരിടം സാധാരണക്കാരനായ പ്രവാസിക്കും സര്‍ക്കാര്‍ നീക്കിവയ്ക്കണം. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ചുഴിയില്‍ വട്ടം കറങ്ങുമ്പോള്‍ എന്തിന് കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ടുള്ള ഇത്തരം സമ്മേളന പ്രഹസനങ്ങളെന്ന് മനസ്സിലാകുന്നില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  24 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  24 days ago