HOME
DETAILS
MAL
കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹം: കുമ്മനം
backup
January 15 2018 | 01:01 AM
തിരുവനന്തപുരം: ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സി.പി.എം വ്യക്തമാക്കണം.
ഏകാധിപത്യ രാജ്യങ്ങളായ ഉത്തരകൊറിയയെയും ചൈനയെയും കോടിയേരിയും പിണറായിയും പ്രകീര്‍ത്തിക്കുന്നതു ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമില്ലാത്തതിനാലാണ്. സ്വേച്ഛാതിപധികളെ ആദര്‍ശ പുരുഷന്മാരായി കാണുന്ന ഇത്തരം നേതാക്കള്‍ വോട്ടിനു വേണ്ടിയാണ് കപടവേഷം അണിയുന്നതെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."