പുതിയതെരു അപകടം: മൃതദേഹങ്ങള്‍ രാജസ്ഥാനിലേക്കു കൊണ്ടുപോയി
കണ്ണൂര്‍: ദേശീയപാതയില്‍ പുതിയതെരുവില്‍ ശനിയാഴ്ച പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ച അച്ഛനും മകളും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്കു കൊണ്ടുപോയി. പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ കരിപ്പൂരില്‍ എത്തിക്കുകയും പതിനൊന്നോടെ വിമാനമാര്‍ഗം ഉദയ്പൂരിലേക്കു കൊണ്ടുപോവുകയുമായിരുന്നു.
രാജസ്ഥാനിലെ ഉദയ്പൂര്‍ ബുവാനയില്‍ സ്ഥിരതാമസക്കാരും തിരുവല്ല സ്വദേശികളുമായ ആല്‍ഫ്രഡ് എല്‍ബി(45), അരിസ്റ്റോ വില്ലയില്‍ പരേതനായ ടി.ഡി ജോണിയുടെ മകന് ജോ(48), മകള്‍ കാതറിന്(അഞ്ച്) എന്നിവരാണു മരിച്ചത്. ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ(35), മറ്റൊരു മകള്‍ ക്രിസ്റ്റീന(10) എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദയ് പൂരില്നിന്നു ജന്മനാടായ തിരുവല്ലയിലേക്കു വരുമ്പോഴായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."