സിഗരറ്റ് നല്‍കിയില്ല: കച്ചവടക്കാരിയായ അംഗപരിമിതക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
കാട്ടാക്കട: സിഗരറ്റ് നല്‍കിയില്ല എന്നാരോപിച്ചു അംഗപരിമിതയായ കച്ചവടക്കാരിയെ ഒരു സംഘം മര്‍ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. വിളപ്പില്‍ശാല പാടവന്‍കോട് കുഴിവിളപുത്തന്‍വീട്ടില്‍ താജുമാബീവി (35) ആണ് ഇത് സംബന്ധിച്ച് വിളപ്പില്‍ശാല പൊലിസില്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറുമണിയോടെ സബീര്‍ഖാന്‍, ഉസ്മാന്‍ എന്നിവരുള്‍പ്പെടുന്ന സംഘം ഇവരുടെ കടയുടെ സമീപത്തു നിന്ന് അസഭ്യം പറയുകയും തമ്മില്‍ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സബീര്‍ താജുമാബീവിയുടെ കടയില്‍ എത്തി മിനി സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ സിഗരറ്റിനു ലഭ്യത കുറവ് ഉള്ളതിനാല്‍ സിഗററ്റ് ഇല്ല എന്ന് മറുപടി പറഞ്ഞു.
ഇദ്ദേഹം ഉടന്‍ തിരികെ ഇറങ്ങി പോയി ഉസ്മാന്‍ എന്നയാളെയും കൂട്ടി വീണ്ടും വരുകയും അസഭ്യം പറയുകയും ലൈംഗീക ചുവയുള്ള അംഗവിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തു.
ഇതിനിടെ ഉസ്മാന്‍ കടയ്ക്കുള്ളില്‍ കയറിയ താജുമാബീവിയെ വലിച്ചിഴച്ചു റോഡില്‍ ഇട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചു. വസ്ത്രം വലിച്ചുകീറുകയും ശരീത്തിന്റെ പല ഭാഗങ്ങളിലും പിടിക്കുകയും ചെയ്തു. ഇതോടെ മറ്റു നാലുപേരും കണ്ടാല്‍ അറിയുന്ന ചിലരും ചേര്‍ന്ന് മുതുകിലും നെഞ്ചിലും ഇടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു എന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
കൂടാതെ സംഭവം അറിഞ്ഞെത്തിയ ഇവരുടെ ഭര്‍ത്താവ് നൂറുല്‍ അമീനെയും സംഘം മര്‍ദിച്ചു .ശേഷം കടയിലെ സാധനങ്ങള്‍ വലിച്ചു വാരി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ട്ിച്ചു സംഭവ സ്ഥലത്തു നിന്നും മുങ്ങി.
ഇരുപത്തി അയ്യായിരത്തോളം രൂപയുടെ നഷ്ട്ടം ഉണ്ടാക്കുകയും കടയില്‍ ഉണ്ടായിരുന്ന രണ്ടായിരത്തോളം രൂപ ഇവര്‍ കൈക്കലാക്കുകയും ചെയ്തു എന്നും പരാതിയില്‍ ഉണ്ട്. വാര്‍ഡ് അംഗം പൊലിസില്‍ വിവരം അറിയിച്ചതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ പല ഭാഗത്തു നിന്നും ഭീഷണി ഉള്ളതായും കേസ് ഒതുക്കാനായി സമ്മര്‍ദ്ദമുള്ളതായി വിളപ്പില്‍ശാല സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ള താജുമാബീവി പറയുന്നു. പരാതി നല്‍കി ദിവസങ്ങള്‍ ആയിട്ടും ഇതുവരെയും പ്രതികളെ പിടികൂടിയില്ല എന്നും ഇവര്‍ ആരോപിക്കുന്നു.
ഇതിനെത്തുടര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കണം എന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു വനിതാ കമ്മിഷന്‍ വനിതാ സെല്‍, നെടുമങ്ങാട് ഡി.വൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. നിര്‍ധന കുടുംബമായ ഇവര്‍ക്ക് സ്വന്തമായി വീടില്ല. ഇവരുടെ ഭര്‍ത്താവ് നൂറുല്‍ അമീനു ഇടുപ്പിനു തകാരാര്‍ ഉണ്ടെങ്കിലും കൂലിപ്പണിക്ക് പോകുന്നുണ്ട്. ഇരുകണ്ണുകള്‍ക്കും കാഴ്ച നഷ്ട്ടപ്പെട്ട മാതാവു ഷെരീഫ ബീവിയും രക്ത സമ്മര്‍ദ്ധത്തിന് ചികിത്സയില്‍ കഴിയുന്ന പിതാവ് പീരുമുഹമ്മദും ഇവരുടെ ഈ വരുമാനത്തിലാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."