ലൈബീരിയ പ്രസിഡന്റ് സിര്‍ലീഫ് പാര്‍ട്ടിയില്‍നിന്ന് പുറത്ത്
മോണ്‍റോവിയ: ലൈബീരിയ പ്രസിഡന്റ് എലന്‍ ജോണ്സന് സിര്‍ലീഫിനെ സ്വന്തം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഡിസംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവരുടെ പകരക്കാരിയായി മത്സരിച്ച സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ലെന്ന് ആരോപിച്ചാണു നടപടി.
നിലവിലെ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോസപ് ബോകായിക്കെതിരേ കാംപയിന് നടത്തിയതായി സിര്ലീഫിനെതിരേ ആരോപണമുയര്‍ന്നിരുന്നു. തെരഞ്ഞടുപ്പില്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം ജോര്‍ജ് വീഹാണ് വിജയിച്ചത്. വീഹ് ഇതുവരെ അധികാരമേറ്റിട്ടില്ല.
സമാധാന നൊബേല്‍ ജേതാവും ആഫ്രിക്കയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യത്തെ വനിതാ പ്രസിഡന്റുമായ സിര്ലീഫിന് രണ്ടാം ഊഴത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് സ്വന്തം സ്ഥാനാര്‍ഥിക്കെതിരേ ഇവര്‍ വിമതപ്രവര്‍ത്തനം നടത്തിയതായാണ് ആരോപണം. നടപടിയില്‍ സിര്‍ലീഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."