കുടിയേറ്റ നിരോധനത്തിനെതിരെ ആപ്പിള്‍, ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ നിയമ നടപടിക്കൊരുങ്ങുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള് ട്രംപിന്റെ കുടിയേറ്റ നിരോധന നീക്കത്തിനെതിരെ ആപ്പിള്‍, ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള നൂറോളം കമ്പനികള്‍ നിയമനടപടിക്കൊരുങ്ങുന്നു.
അമേരിക്കയില്‍ തങ്ങളുടെ ബിസിനസ് സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ പ്രസിഡന്റിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വിധിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
ട്രംപിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ലോകമൊന്നാകെ ഉയര്‍ന്നത്. ഗൂഗിളും ഫെയ്സ്ബുക്കും ട്രംപിന്റെ നയത്തിനെതിരെ നേരത്തെയും ശക്തമായി രംഗത്തുവന്നിരുന്നു.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."