സി.പി.എം നേതാവിന്റെ കൊലപാതകം: നാല് ആര്.എസ്.എസ് പ്രവര്‍ത്തകരെ വെറുതേ വിട്ടു
കൊച്ചി: പാനൂരില്‍ സി.പി.എം നേതാവ് കുറ്റേരി അശോകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് ആര്.എസ്.എസ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതേ വിട്ടു. കേസിലെ പ്രതികളായ മൊട്ടമ്മല്‍ ഷാജി, സജിത്ത്, ഉത്തമന്, റിജേഷ് എന്നിവരെയാണു ഹൈക്കോടതി വെറുതേ വിട്ടത്.
കേസിലെ ആദ്യ നാലു പ്രതികളായ ഇവര്‍ക്കു തലശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു. 2000 ഡിസംബര്‍ അഞ്ചിന് അശോകനെ മാരകായുധങ്ങളുമായി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകത്തെത്തുടര്‍ന്നു തലശേരി മേഖലയില്‍ തുടര്‍ച്ചയായി നടന്ന അക്രമ സംഭവങ്ങളിലൊന്നായിരുന്നു അശോകന് വധക്കേസ്. ഈ കേസില്‍ മറ്റു പ്രതികളെ വെറുതേവിട്ടെങ്കിലും മൊട്ടമ്മല്‍ ഷാജി, സജിത്ത്, ഉത്തമന്, റിജേഷ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയാണു വിചാരണക്കോടതി ശിക്ഷ വിധിച്ചത്. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കി ഡിവിഷന് ബെഞ്ച് ശിക്ഷ റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."