ADVERTISEMENT
HOME
DETAILS

ഇന്ത്യ- ബംഗ്ലാദേശ് ഏക ടെസ്റ്റ് നാളെ

ADVERTISEMENT
  
backup
February 07 2017 | 19:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%8f%e0%b4%95-%e0%b4%9f%e0%b5%86%e0%b4%b8

ഹൈദരാബാദ്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏക ടെസ്റ്റ് പോരാട്ടം നാളെ മുതല്‍ 13 വരെ ഹൈദരാബാദില്‍ അരങ്ങേറും. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേ പരമ്പര സ്വന്തമാക്കി മികവില്‍ നില്‍ക്കുന്ന ഇന്ത്യ വേവലാതികള്‍ ഒട്ടുമില്ലാതെയാണു മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ ദിവസം യുവ താരങ്ങളടങ്ങിയ ഇന്ത്യന്‍ എ ടീമുമായുള്ള ദ്വിദിന സന്നാഹ മത്സരത്തില്‍ നിരാശാജനകമായ പ്രകടനമാണു ബംഗ്ലാദേശ് പുറത്തെടുത്തത്. അമിത പ്രതീക്ഷകള്‍ പുലര്‍ത്തുന്നില്ലെങ്കിലും ഇന്ത്യക്കെതിരേ പരമാവധി പിടിച്ചുനില്‍ക്കാനുള്ള ശ്രമം ബംഗ്ലാദേശ് നടത്തും.
സമീപകാലത്തു പുറത്തെടുത്ത മികവ് തുടരാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യയെന്നു കോച്ച് അനില്‍ കുംബ്ലെ വ്യക്തമാക്കി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താണു ബംഗ്ലാദേശ് വരുന്നത്.
അവരെ വില കുറച്ച് കാണാന്‍ സാധിക്കില്ല. അവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കി തന്നെയാണ് നേരിടാനിറങ്ങുന്നത്. സ്പിന്നര്‍മാര്‍ മാത്രമല്ല ഇംഗ്ലണ്ടിനെതിരേയും ന്യൂസിലന്‍ഡിനെതിരേയും ഫാസ്റ്റ് ബൗളര്‍മാരും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നു ക്ലുംബ്ലെ പറഞ്ഞു.
ഓപണിങില്‍ മുരളി വിജയ്- കെ.എല്‍ രാഹുല്‍ സഖ്യം തന്നെ ഇറങ്ങാനാണു സാധ്യത. ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ തമിഴ്‌നാട് ഓപണര്‍ അഭിനവ് മുകുന്ദിനു അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്.

പരുക്കേറ്റ അമിത്
മിശ്ര പുറത്ത്;
കുല്‍ദീപ് യാദവ് ടീമില്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ലെഗ് സ്പിന്നര്‍ അമിത് മിശ്ര പുറത്ത്. കാല്‍മുട്ടിനേറ്റ പരുക്കാണു മിശ്രയ്ക്ക് വിനയായത്. മിശ്രയ്ക്ക് പകരം യുവ താരം കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ഇതാദ്യമായാണ് കുല്‍ദീപ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലാണു മിശ്രയ്ക്ക് പരുക്കേറ്റത്. ബി.സി.സി.ഐ വാര്‍ത്താകുറിപ്പിലൂടെയാണു ഇക്കാര്യം വെളിപ്പെടുത്തിയത്.
22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 18.94 ശരാശരിയില്‍ 81 വിക്കറ്റ് സ്വന്തമാക്കിയ താരമാണു 22കാരനായ കുല്‍ദീപ് യാദവ്. ഈയടുത്ത് സമാപിച്ച രഞ്ജി ട്രോഫി പോരാട്ടങ്ങളിലെ എട്ടു മത്സരങ്ങളില്‍ നിന്നു 35 വിക്കറ്റുകളാണു ഹരിയാനയ്ക്കായി താരം കൊയ്തത്. 79 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
35.84 ശരാശരിയില്‍ 466 റണ്‍സ് നേടിയ കുല്‍ദീപ് ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ നേടി ബാറ്റിങിലും തകര്‍പ്പന്‍ പ്രകടനമാണു പുറത്തെടുത്തത്. രഞ്ജി ചാംപ്യന്‍മാരായ ഗുജറാത്തിനെ കീഴടക്കി ഇറാനി ട്രോഫി സ്വന്തമാക്കിയ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും കുല്‍ദീപ് കളിച്ചു.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരേ നടന്ന ദ്വിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമില്‍ കളിച്ച കുല്‍ദീപ്- സൗമ്യ സര്‍ക്കാര്‍, മഹ്മദുല്ല, മൊമീനുല്‍ ഹഖ് എന്നിവരെ വീഴ്ത്തി മത്സരത്തില്‍ മൂന്നു വിക്കറ്റുകളും സ്വന്തമക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 hours ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 hours ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  3 hours ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  4 hours ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  4 hours ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  4 hours ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  5 hours ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  5 hours ago