കാഴ്ചക്കാര്‍ക്ക് കൗതുകമായി നെല്ലുകുത്ത് മത്സരം
നീലേശ്വരം: പഴമയുടെ പുനര്‍ജനിയായി നടത്തിയ ഉരലും ഉലക്കയും ഉപയോഗിച്ചുള്ള നെല്ലുകുത്ത് മത്സരം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ജൈവോത്സവത്തിന്റെ ഭാഗമായാണ് വൈവിധ്യമാര്‍ന്ന ഈ മത്സരം സംഘടിപ്പിച്ചത്. ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ലുകുത്തിയ ശേഷം പൊടിയാതെ വൃത്തിയാക്കിയെടുക്കലായിരുന്നു മത്സരം. തവിടു കളയാതെയായിരിക്കണം നെല്ലുകുത്തുന്നത്. മത്സരം കടവത്ത് ചിരുത ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി.ഗൗരി ഉള്‍പ്പെടെ വനിതാ കൗണ്‍സിലര്‍മാരും മത്സരത്തില്‍ പങ്കാളികളായി.ജൈവോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ മണ്ണ് സംരക്ഷണവും ജൈവകൃഷിയുമെന്ന വിഷയത്തില്‍ കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ആര്‍.വീണാറാണി ക്ലാസെടുത്തു. നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി ഉദ്ഘാടനം ചെയ്തു. ഇടവിളകൃഷിയുടെ സാധ്യതകള്‍ എന്ന വിഷയത്തിലുള്ള ക്ലാസ് പി.രാമചന്ദ്രന്‍ കൈകാര്യം ചെയ്തു.
തെലുങ്കാനയിലെ കലാകാരന്മാരവതരിപ്പിച്ച നൃത്തങ്ങളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."