HOME
DETAILS
MAL
യമന്‍ വൈസ് പ്രസിഡന്‍ിന്റെ മകനെ ഹൂതികള്‍ തട്ടിക്കൊണ്ടു പോയി
backup
January 15 2018 | 03:01 AM
റിയാദ്: യമന്‍ വൈസ് പ്രസിഡന്റ് അലി മുഹ്സിന് അല്‍ അഹ്മറിന്റെ വീട് കയ്യേറി മകനെ തട്ടികൊണ്ട് പോയി. വെള്ളിയാഴ്ച്ചയാണ് ഹൂതികള്‍ വീട ആക്രമിച്ച് മകനെ തട്ടിക്കൊണ്ടു പോയത്. തലസ്ഥാന നഗരിയായ സന്‍ആ യിലെ ബൈത് അല്‍ അംറ് വില്ലേജിലെ വീടാണ് ഹൂതികള്‍ ആക്രമിച്ചതെന്ന് യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈസ് പ്രസിഡന്റിന്റെ മകനായ മുഹ്സിന് അലി മുഹ്സിനൊപ്പം നിരവധി അംഗ രക്ഷകരെയും ഹൂതികള്‍ തട്ടിക്കൊണ്ടു പോയി തടവിലാക്കിയതായാണ് വിവരം. വിമത നേതാവായ അലി അബ്ദുല്ലാഹ് സാലിഹിന്റെ കൊലപാതകത്തിന് ശേഷം അനന്തരവന് താരിഖ് സാലിഹ് നേതൃ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന പ്രധാന സംഭവമാണിത്. യമനിലെയും തലസ്ഥാനത്തേയും സ്ഥിതിഗതികള്‍ വീണ്ടും വഷളാകുന്നുവെന്ന സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."