യമനില്‍ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ നരകതുല്യമെന്ന് വെളിപ്പെടുത്തല്‍
റിയാദ്: യമനില്‍ മാധ്യമപ്രവര്‍ത്തകരെ വിമത സൈന്യം തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും പീഡിപ്പിക്കുകയാണെന്നും വെളിപ്പെടുത്തി യമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി രംഗത്ത്. യമനില്‍ മാധ്യമ പ്രവര്‍ത്തകരെ ഹൂതികള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു അവര്‍ക്കനുകൂലമായി വാര്‍ത്തകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും നിരവധി പത്ര പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ദാരുണാന്ത്യം വരിച്ചതെന്നും യമന്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് യമനി മീഡിയ (സദാ)യുമായി ചേര്‍ന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ ഐ ടി മന്ത്രി മുഅമ്മര്‍ അല്‍ ഇര്‍യാനി പറഞ്ഞു.
'ചതിയുടെ വില' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്. തട്ടിക്കൊണ്ടു പോയ മാധ്യമ പ്രവര്‍ത്തകര്‍ സന്‍ആ, ധാമര്‍ എന്നിവിടങ്ങളിലാണ് കൊടും പീഡനത്തിനിരയാകുന്നതെന്നും ഇവിടങ്ങളിലുള്ള മാധ്യമ പ്രവര്‍ത്തക ജയിലുകളില്‍ ഇവര്‍ക്ക് നരക തുല്യമായ പീഢന മുറകളാണ് ഏല്‍ക്കേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജയിലുകളിലെ
നിയന്ത്രണം വഹിക്കുന്ന ഹൂതി നേതാക്കളെയും ഇതില്‍ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ യുദ്ധത്തിനിടയില്‍ യമനില്‍ 22 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 55 പേര്‍ ശാരീരിക, മാനസിക പീഡനത്തിരിയായതായും 15 പേര്‍ പരിഹാസ്യ കൊലപാതകം പോലുള്ള ഗുരുതരമായ മാനസിക ഭീഷണ രീതികള്‍ നേരിട്ടതായും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
സ്വന്തം വീടുകളില്‍ നിന്നോ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അവസരത്തിലോ ആണ് ഇവരെ തട്ടിക്കൊണ്ടു പോകുന്നത്. ഇപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹൂതികള്‍ തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണെന്ന് ഐ ടി മന്ത്രി മുഅമ്മര്‍ അല്‍ ഇര്‍യാനി പറഞ്ഞു. പൊള്ളിക്കുക, ഉറക്കമൊഴിച്ചു നിര്‍ത്തുക, പട്ടിണിക്കിടുക,ഇലക്ട്രിക് ഷോക്കേല്‍പ്പിക്കുക തുടങ്ങി 225 ഓളം പീഡന മുറകളാണ് ഇവര്‍ ഏറ്റു വാങ്ങുന്നത്. ഇവര്‍ക്ക് കുടുംബങ്ങളുമായി സംവദിക്കാനുള്ള അവസരം പോലും നിഷേധിക്കുകയാണ്. ഇത് രാഷ്ട്രീയ പ്രശ്‌നം മാത്രമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും ഈ വിഷയത്തില്‍ അന്ത്രാഷ്!ട്ര ജേര്‍ണലിസം ഫെഡറേഷന്‍ പുറത്തിറക്കിയ പ്രസ്താവന മതിയായതല്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."