'ശശികലക്ക് അധികാരത്തോട് ആര്‍ത്തി'- ആഞ്ഞടിച്ച് വീണ്ടും പനീര്‍സെല്‍വം
ചെന്നൈ: മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തുന്ന ശശികല നടരാജനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം വീണ്ടും രംഗത്ത്. ഉത്തമബോധ്യത്തോടെയാണ് ചൊവ്വാഴ്ച രാത്രി താന്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നുംപിന്നണിക്കഥകളുടെ പത്ത് ശതമാനം മാത്രമാണ് താന്‍ വെളിപെടുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശശികലക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന് പനീര്‍സെല്‍വം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയാകാന്‍ ശശികല അസാധാരണ തിടുക്കം കാണിക്കുന്നു. ഇത് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താന്‍ ആശുപത്രിയില്‍ ചെന്നിരുന്നു. എന്നാല്‍ ഒരിക്കല്‍പോലും തന്നെ അമ്മയെ കാണാന്‍ അനുവദിച്ചില്ല. ഗവര്‍ണര്‍ക്ക് മാത്രമാണ് അവരെ കാണാന്‍ സാധിച്ചത്. അതേസമയം, ജയലളിതയുടെ മരണത്തെകുറിച്ച് ഊഹാപോഹങ്ങള്‍ക്കില്ല. അക്കാര്യം പറയേണ്ടത് ഡോക്ടര്‍മാരാണ്. ഡി.എം.കെയുമായി തനിക്കൊരു ബന്ധവുമില്ല. താന്‍ എന്നും അണ്ണാ ഡി.എം.കെയുടെ വിശ്വസ്തനായ അനുയായി ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."