HOME
DETAILS
MAL
ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്
backup
January 15 2018 | 10:01 AM
സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം 25000 രൂപ നിരക്കില്‍ നിയമിക്കുന്നു. ബി.ഇ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ക്കാര്‍ സര്‍വീസിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലോ ഹാര്‍ഡ്‌വെയര്‍/നെറ്റ് വര്‍ക്കിംഗ്/സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
മൈക്രോസോഫ്റ്റ്/സിസ്‌കോ സര്‍ട്ടിഫിക്കേഷന്‍ അധിക യോഗ്യതയാണ്. താല്‍പര്യമുള്ളവര്‍ ജനുവരി 16 ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് പട്ടത്തുള്ള കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.spb.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."