സാധാരണക്കാരന് നീതി ലഭിക്കുന്ന പൊലിസ് നയം വേണം
പാലക്കാട്: സാധാരണക്കാരന് നീതി ലഭിക്കുന്ന പൊലിസ് നയം ഇടതുപക്ഷം നടപ്പാക്കാത്തപക്ഷം ഇതിനെതിരെ ആം ആദ്മി രംഗത്ത് വരുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജിഷ കൊലപാതകം തെളിവുകള്‍ നശിപ്പിച്ചാല്‍ ആര്‍ക്കും രക്ഷാപ്പെടാമെന്നാണ് സൂചനയാണ് നല്‍കുന്നത്.
തെളിവുകള്‍ നശിപ്പിക്കവര്‍ക്കെതിരെ ക്രിമിനല്‍കേസ് ചുമത്താതെ ഇവരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണം. ഇപ്പോഴത്തെ അന്വേഷണവും പ്രതികളെ പിടികൂടുന്നതിന് ഉറപ്പ് തരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് റോഡ് തകര്‍ച്ചയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് മരിച്ചസംഭവത്തില്‍ ഇതിനെതിരെ സമരം ചെയ്ത ആംആദ്മി പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്.
സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് അറസ്റ്റ്. ഇത്തരമൊരു സഹാചര്യത്തിലാണ് സാധാരണക്കാരന് നീതിക്കും സുരക്ഷക്കുമായി സമരത്തിലിറങ്ങുന്നതെന്നും ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ കാര്‍ത്തികേയന്‍, അജിത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."